പ്രീപ്രൈമറി, LKG/UKG (ഇംഗ്ലീഷ് മീഡിയം), STD 1 മുതല്‍ IV വരെ(ഇംഗ്ലീഷ് / മലയാളം മീഡിയം) 2016 - 2017 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2757088 എന്ന നമ്പരില്‍ വിളിക്കുക

Thursday, May 29, 2014

Class Promotion through SAMPOORNA


പുതിയ അധ്യയന വര്‍ഷത്തിന്റെ ആരംഭമായി. കുട്ടികളെ ഒരു ക്ലാസ്സില്‍ നിന്നും അടുത്ത ക്ലാസ്സിലേക്ക് പ്രമോഷന്‍ നടത്തേണ്ടതുണ്ടല്ലോ. സമ്പൂര്‍ണ്ണയില്‍ ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നു നോക്കാം. 
Step 1
  • സമ്പൂര്‍ണ്ണ വെബ്സൈറ്റ് ഓപ്പണ്‍ ചെയ്യുക
  • User Name, Passwor എന്നിവ നല്‍കി സസമ്പൂര്‍ണ്ണ സൈറ്റില്‍ ലോഗിന്‍ ചെയ്യുക
Step 2
പുതിയ ക്ലാസ്സിലേക്ക് കുട്ടികളെ പ്രമോഷന്‍ ചെയ്യണമെങ്കില്‍ ഏതു ക്ലാസ്സിലേക്കാണോ പ്രമോഷന്‍ ചെയ്യുന്നത് ആക്ലാസ്സില്‍ ഈ വര്‍ഷത്തെ പുതിയ ഡിവിഷന്‍ ഉണ്ടായിരിക്കണം. അതായത് മൂന്നാം ക്ലാസ്സിലെ കുട്ടികളെ നാലാം ക്ലാസ്സിലേക്ക് പ്രമോട്ട് ചെയ്യണമെങ്കില്‍ നാലാം ക്ലാസ്സില്‍ A 2014-15 എന്ന പുതിയ ഡിവിഷന്‍ ഉണ്ടാക്കണം. ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നു നോക്കാം.
മെനു ബാറിലെ Class and Divisions എന്ന മെനു ക്ലിക്ക് ചെയ്യുക

പുതിയ ഡിവിഷന്‍ ഉണ്ടാക്കേണ്ടത് ഏത് ക്ലാസ്സിലാണോ ആക്ലാസ്സില്‍ ക്ലിക്ക് ചെയ്യുക

  • പേജിന്റെ മുകളില്‍ വലതു വശത്ത Import Division എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

  • Start Date , End Date എന്നിവ നല്‍കി Submit ക്ലിക്ക് ചെയ്യുക. Select Start date: 2014 ജൂണ്‍ 1 ഉം Select End Date : 2015 മാര്‍ച്ച് 31 ഉം ആയിരിക്കും.


  • ഇപ്പോള്‍ പുതിയ ഒരു ഡിവിഷന്‍ കൂടി വന്നിരിക്കുന്നതു കാണാം.
  •   ഒന്നാം  ക്ലാസിന് ചെയ്തതു പോലെ 2, 3, 4 ക്ലാസുകളിലും 2014-2015 വര്‍ഷത്തേക്ക് പുതിയ ഡിവിഷനുകള്‍ സൃഷ്ടിക്കണം.

  • ഈ ക്ലാസ്സില്‍ ഈ വര്‍ഷം ഒരു പുതിയ ഡിവിഷന്‍ കൂടി ചേര്‍ക്കണമെന്നുണ്ടെങ്കില്‍ പേജിന്റെ വലതു വശത്ത് മുകളില്‍ കാണുന്ന New Division എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് Start Date, End Date എന്നിവ കൊടുത്ത് Division ന്റെ പേര് B എന്നും നല്‍കി Submit ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മതി. ഇത്രയുമായാല്‍ രണ്ടാമത്തെ സ്റ്റെപ്പ് കഴിഞ്ഞു. ഇനി എങ്ങനെയാണ് താഴ്‌ന്ന ക്ലാസ്സിലെ കുട്ടികളെ പുതിയതായി നിര്‍മ്മിച്ച ഡിവിഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യേണ്ടത് എന്നു നോക്കാം.
Step 3
  • മെനു ബാറിലെ  Class and Divisions എന്ന മെനു ക്ലിക്ക് ചെയ്യുക.
  • ഇപ്പോള്‍ വരുന്ന പേജിലെ വലതു വശത്ത് മുകളില്‍ കാണുന്ന Student Transfer എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
  • ഇപ്പോള്‍ വരുന്ന പേജില്‍ Reason for Transfer, Select a class, Select A division എന്നിവ കാണാം
  •  Reason for Transfer എന്നുള്ളതിനു നേരെ EHS എന്നു സെലക്ട് ചെയ്യണം
  • Select a class എന്നതിനു നേരെ ട്രാന്‍സ്ഫര്‍ ചെയ്യേണ്ട ക്ലാസ്സ് സെലക്ട് ചെയ്യുക.
  • Select a Division എന്നതിനു നേരെ പ്രസ്തുത ക്ലാസ്സിലെ ട്രാന്‍സ്ഫര്‍ ചെയ്യേണ്ട ഡിവിഷന്‍ സെലക്ട് ചെയ്യുക.
  • ഇപ്പോള്‍ ആ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളുടേയും പേരുകള്‍ കാണാം. ഇതില്‍ ഏതെങ്കിലും കുട്ടിയെ പ്രമോഷന്‍ ചെയ്യേണ്ടതില്ലെങ്കില്‍ ആ കുട്ടിയുടെ പേരിന്റെ വലതു വശത്തു കാണുന്ന ടിക്ക് മാര്‍ക്ക് അണ്‍ ചെക്ക് ചെയ്താല്‍ മതി.
  • ഈ  കുട്ടികളെ ഏത് ക്ലാസ്സിലേക്കാണ് പ്രമോഷന്‍ നല്‍കുന്നത് എന്ന് പേജിന്റെ താഴെ വന്നിരിക്കുന്നത് കാണാം.
  •  ഡിവിഷന്‍  സെലക്ട് ചെയ്യുക
  • Submit ചെയ്യുക. Batch transfer successfull. എന്ന മെസ്സേജ് കാണാം.  
ഒന്നാം ക്ലാസിലെ കുട്ടികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍

ഈ അധ്യയന വര്‍ഷം
ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളുടെ വിവരങ്ങള്‍ സമ്പൂര്‍ണയില്‍ എന്റര്‍ ചെയ്തിട്ടുണ്ടാകണമെന്നില്ലല്ലോ. ഒന്നാം ക്ലാസിലെ ഡിവിഷനുകള്‍ മേല്‍ വിവരിച്ച പ്രകാരം 2014-2015 അധ്യയന വര്‍ഷത്തേക്ക് സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ ഒന്നാം ക്ലാസിലേക്ക് കുട്ടികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്താം. അതിന് Dashboard-Admission-School Admission ല്‍ പ്രവേശിക്കുക. ആ പേജില്‍ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ നല്‍കി Admit Student എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓരോ കുട്ടിയെയായി ഉള്‍പ്പെടുത്താം. 

Saturday, May 3, 2014

HOW TO ISSUE TC IN SAMPOORNA

How to Generate TC/Conduct Certificate in Sampoorna

ഒന്നുമുതല്‍ പത്തുവരെ സംസ്ഥാന സിലബസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഇഷ്ടപ്പെട്ട വിദ്യാലയങ്ങളില്‍ ചേര്‍ന്നു പഠിക്കാന്‍ സമ്പൂര്‍ണ്ണയിലാണ് ടിസി വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യേണ്ടത്. തുടര്‍ന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റൗട്ടുമായി പഠിക്കാനുദ്ദേശിക്കുന്ന സ്‌കൂളിലെത്തണം.
എല്‍പി സ്കൂളില്‍ നിന്നും യു പി സ്കൂളിലേക്കും യു പി സ്കൂളില്‍ നിന്നും ഹൈസ്കൂളിലേക്കും വിദ്യാര്‍ത്ഥികളെ ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതാണ്. പുതിയതായി ചേരാനുദ്ദേശിക്കുന്ന സ്കൂളിനെ പറ്റി കൃത്യമായ ധാരണയോടു കൂടി മാത്രമേ ടി സി ജനറേറ്റ് ചെയ്യാവൂ. ഒരിക്കല്‍ ടി സി ജനറേറ്റ് ചെയ്താല്‍ പിന്നീട് മാതൃവിദ്യാലയത്തിലെ ലിസ്റ്റില്‍ നിന്നും പ്രസ്തുത വിദ്യാര്‍ത്ഥി ഒഴിവാക്കപ്പെട്ടിരിക്കും.

സമ്പൂര്‍ണ്ണയിലൂടെ നമ്മുടെ വിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടികളുടെ ടിസി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ വളരെ എളുപ്പത്തില്‍ ജനറേറ്റ് ചെയ്യാം. കുട്ടികളുടെ ഡാറ്റ എന്റര്‍ ചെയ്ത് Confirm ചെയ്തെങ്കില്‍ മാത്രമേ ടി സി, സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍ ജനറേറ്റ് ചെയ്യാന്‍ കഴിയു. അതിനാല്‍ ടി സി ജനറേറ്റ് ചെയ്യുന്നതിനു മുമ്പായി കുട്ടികളുടെ ഡാറ്റ കൃത്യമായി അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
TC ജനറേറ്റ് ചെയ്യാന്‍ ആദ്യം കുട്ടികളുടെ പേരുകള്‍ കണ്ടെത്തണം. (Dashboard -> Search, സെര്‍ച്ച് ക്ലിക്ക് ചെയ്ത് ക്ലാസ്സ് , ഡിവിഷന്‍ വഴി ആ ക്ലാസ്സിലെ കുട്ടികളുടെ പേരുകള്‍ കണ്ടെത്താം.). തുടര്‍ന്ന് ടി സി നല്‍കേണ്ട കുട്ടിയുടെ പേരില്‍ ക്ലിക്ക് ചെയ്യണം. അപ്പോള്‍ പ്രസ്തുത കുട്ടിയുടെ വിശദമായ വിവരങ്ങള്‍ കാണാന്‍ കഴിയും. ആ പേജിന്റെ വലതു വശത്ത് മുകളിലായി Issue TC എന്ന ബട്ടണ്‍ കാണാം. കുട്ടികളുടെ ഡാറ്റ കണ്‍ഫേം ചെയ്തെങ്കില്‍ മാത്രമേ TC Issue ചെയ്യാന്‍ കഴിയു.

 കണ്‍ഫേം ചെയ്തിട്ടില്ലെങ്കില്‍ കുട്ടിയുടെ പേരില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജിന്റെ ഇടതു വശത്ത് മുകളിലായി കണ്‍ഫേം ചെയ്യാനുള്ള ബട്ടണ്‍ ഉണ്ട്. കുട്ടിയെ കണ്‍ഫേം ചെയ്യാതെ ടി സി ജനറേറ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ TC can be issued only to Confirmed Students എന്ന മെസ്സേജ് വരുന്നതാണ്. കണ്‍ഫേം ചെയ്ത ശേഷം Issue TC എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ടി സി Details പേജ് കാണാം. ഇവിടെ ആവശ്യമായ വിവരങ്ങള്‍ നല്‍കേണ്ടതാണ്. ഇതില്‍ Reason for Leaving എന്നതില്‍ Request, Higher Studies എന്നിവയില്‍ ഏതെങ്കിലുമാണ് നല്‍കുന്നതെങ്കില്‍ തൊട്ടു താഴെ കാണുന്ന Destination School എന്നതില്‍ From Database എന്ന ഐറ്റം സെലക്ട് ചെയ്യണം. തുടര്‍ന്ന് Revenue District, Educational District എന്ന ക്രമത്തില്‍ ടി സി നല്‍കാനുദ്ദേശിക്കുന്ന സ്കൂള്‍ വരെ സെലക്ട് ചെയ്യേണ്ടതാണ്. തുടര്‍ന്നുള്ള മറ്റു കാര്യങ്ങള്‍ കൂടി എന്റര്‍ ചെയ്ത ശേഷം താഴെ കാണുന്ന Issue TC എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ Tc Generated successfuly എന്ന Message കാ​ണാം. അതോടൊപ്പം പ്രസ്തുത പേജിന്റെ വലതു വശത്ത് മുകളിലായി Print TC, Edit TC, Conduct Cerificate എന്നിങ്ങനെയുള്ള 3 ബട്ടണുകള്‍ കാണാം. ഇവയില്‍ നിന്നും ടി സി പ്രിന്റ് , Conduct Certificate എന്നിവ ലഭിക്കും. ടി സി പ്രിന്റ് എടുത്ത് പരിശോധിച്ച ശേഷം TC Not Issued. Mark as Issued എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യേണ്ടതാണ്. ഇതില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ മറ്റു മാറ്റങ്ങള്‍ സാധ്യമല്ല.
How to Generate Conduct Certificate in Sampoorna
ടി സി ജനറേഷന് ശേഷം ലഭിക്കുന്ന പേജിലെ Conduct Certificate എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ആപ്പോള്‍ ലഭിക്കുന്ന പേജില്‍ Conduct എന്ന ഭാഗത്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി Done എന്ന ബട്ടണിവല്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ Done എന്ന ബട്ടണിന്റെ സ്ഥാനത്ത് Print എന്ന ബട്ടണ്‍ ആണ് കാണാന്‍ സാധിക്കുന്നത്. ഈ ബട്ടണില്‍ ക്ലിക്ക് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്.

Sunday, December 1, 2013

LSS USS Online Data Entry

വിജ്ഞാപനം                 Support Blog

 

കഴിഞ്ഞ വര്‍ഷത്തേതുപോലെ ഈ വര്‍ഷവും LSS/USS/Screening Test എന്നിവക്കായി കുട്ടികളെ രജിസ്റ്റര്‍ ചെയ്യേണ്ടത് ഓണ്‍ലൈന്‍ വഴിയാണ്. കേരള പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ആയതിനുള്ള സൗകര്യം തയ്യാറായിട്ടുണ്ട്.  ഓണ്‍ലൈനായി ഡാറ്റ എന്റര്‍ ചെയ്യുന്നതിന് മോസില്ല ഫയര്‍ ഫോക്സ് ബ്രൗസര്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ സൗകര്യം.

ശ്രദ്ധിക്കേണ്ടവ
  •     ഈ വര്‍ഷത്തെ ഒന്നാം ടേം പരീക്ഷയില്‍ കുറഞ്ഞത് B ഗ്രേഡ് എങ്കിലും നേടിയവര്‍ക്ക്  LSS പരീക്ഷയില്‍ പങ്കെടുക്കാം.
  •     ഈ വര്‍ഷത്തെ ഒന്നാം ടേം പരീക്ഷയില്‍ കുറഞ്ഞത് B ഗ്രേഡ് എങ്കിലും നേടിയവര്‍ക്ക്  USS പരീക്ഷയില്‍ പങ്കെടുക്കാം.
  •     സ്ക്രീനിങ് ടെസ്റ്റിന് പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. വെബ്‌സൈറ്റില്‍ സ്ക്രീനിങ് ടെസ്റ്റ് എന്ന കോളത്തില്‍ ടിക്ക് മാര്‍ക്ക് ചെയ്താല്‍ മതി.
  •     സ്ക്രീനിങ് ടെസ്റ്റിന് ലഭിക്കുന്ന മാര്‍ക്കും USS പരീക്ഷക്ക് ലഭിക്കുന്ന മാര്‍ക്കും ചേര്‍ത്താണ് പ്രതിഭാ ധനരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നത്.
  • മേല്‍ പറഞ്ഞ മൂന്നു പരീക്ഷകള്‍ക്കും കുട്ടികള്‍ ഫീസ് നല്‍കേണ്ടതില്ല

  •     LSS പരീക്ഷ - 2014 ജനുവരി 18 ശനിയാഴ്ച - രാവിലെ 10 മണി മുതല്‍ 4 മണി വരെ.
  •     USS പരീക്ഷ - 2014 ജനുവരി 18 ശനിയാഴ്ച - രാവിലെ 10 മണി മുതല്‍ 4 മണി വരെ .
  •     സ്ക്രീനിങ് ടെസ്റ്റ് - 2014 ഫെബ്രുവരി 1 ശനിയാഴ്ച - രാവിലെ 10 മണി മുതല്‍ 11.30 വരെ.
  •    December 20 വെള്ളിയാഴ്ചയ്ക്കു മുമ്പായി ഓണ്‍ലൈനായി കുട്ടികളുടെ പേരുകള്‍ എന്റര്‍ ചെയ്യേണ്ടതാണ്.
   
LSS USS DATA ENTRY
ഇവിടെ ക്ലിക്ക് ചെയ്തോ മുകളില്‍ കാണുന്ന ലിങ്ക് ലിസ്റ്റിലെ Website for LSS/USS Examinations എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ Data Entry സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്. താഴെ കാണുന്നതാണ് LSS USS ഡാറ്റ എന്‍ട്രി സൈറ്റിന്റെ ലോഗിന്‍ പേജ്. ആദ്യമായി ലോഗിന്‍ ചെയ്യുമ്പോള്‍ യൂസര്‍ നെയിം-SXXXXX(ആകെ 6 കാരക്റ്റര്‍ ആദ്യം ഇംഗ്ലീഷ് വലിയ അക്ഷരം S. തുടര്‍ന്ന് സ്കൂള്‍ കോഡ്) പാസ് വേഡ് അതുതന്നെ നല്‍കുക.

(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ളിക്കു ചെയ്യുക) 
              

ഇപ്രകാരം User Name, Password എന്നിവ നല്‍കി സൈറ്റില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പാസ്‌വേഡ് മാറ്റാനുള്ള പേജിലേക്കാണ് എത്തുന്നത്. താഴെ കാണുന്നതാണ് പാസ്സ്‌വേഡ് Change ചെയ്യാനുള്ള പേജ്. 
User Name : Login ചെയ്തപ്പോള്‍ നല്‍കിയ User Name
New Password : മാറ്റിക്കൊടുക്കുന്ന പുതിയ പാസ്‌വേഡ്.(Length of New Password must be between 7 and 12)
Verify New Password :  മാറ്റിക്കൊടുക്കുന്ന പുതിയ പാസ്‌വേഡ് ഒന്നു കൂടി ടൈപ്പ് ചെയ്യുക.
Current Password : Login ചെയ്ത് കയറിയപ്പോള്‍ കൊടുത്ത പാസ്സ്‌വേഡ്
 ഇത്രയും നല്‍കിയ ശേഷം Change Password എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.


പാസ്സ്‌വേഡ് മാറ്റിക്കഴിഞ്ഞാല്‍  താഴെ കാണുന്നതു പോലുള്ള ഡാഷ് ബോഡ് പേജിലേക്ക് എത്തിച്ചേരുന്നു.  കുട്ടികളുടെപേരുകള്‍ എന്റര്‍ ചെയ്യാന്‍ Registration എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക.

താഴെ കാണുന്നതാണ് കുട്ടികളുടെ പേരുകള്‍ എന്റര്‍ ചെയ്യാനുള്ള Data Entry പേജ്.


The Site Does NOT Accept Registration Now എന്നാണ് കാണുന്നതെങ്കില്‍ AEO ലെവലില്‍ നടത്തേണ്ട Admin Level Process ചെയ്തിട്ടില്ല എന്നുവേണം കരുതാന്‍. അങ്ങനെ വരുമ്പോള്‍ AEO Level Process കഴിയുന്നതു വരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. അതിനു പകരം SUBMIT എന്നാണ് സൈറ്റ് സജ്ജമായാല്‍ കാണിക്കേണ്ടത്.
പേജില്‍ ചേര്‍ക്കേണ്ട വിവരങ്ങള്‍ താഴെക്കൊടുത്തിരിക്കുന്നു.
  • Std & Exam :lV LSS എന്നോ Vll USS എന്നോ നല്‍കാം.
  • ApplySTGS  : സ്ക്രീനിങ് ടെസ്റ്റിന് അപേക്ഷ നല്‍കണമെന്നുണ്ടെങ്കില്‍ ഇവിടെ ടിക്ക് മാര്‍ക്ക് നല്‍കാം.
  • Medium :അനുയോജ്യമായത് നല്‍കാം.
  • Lang I   :USS ആണെങ്കില്‍ First Language സെലക്ട് ചെയ്യണം. LSS ആണെങ്കില്‍ പ്രസ്തുത കോളം Disable ആയിരിക്കും.
  • Ad. Number  :സ്കൂള്‍ രേഖ പ്രകാരമുള്ള അഡ്മിഷന്‍ നമ്പര്‍ നല്‍കുക.(അക്കങ്ങള്‍ മാത്രം)
  • Name    :കുട്ടിയുടെ പേര്
  • Gender  : Boy or Girl
  • Date of Birth : തിയതി, മാസം, വര്‍ഷം എന്ന ക്രമത്തില്‍ സെലക്ട് ചെയ്ത് നല്‍കണം.
  • Community   : SC,ST,General, OBC എന്നിങ്ങനെ അനുയോജ്യമായത് സെലക്ട് ചെയ്ത് നല്‍കണം
  • Whether CWSN : Child with Special Need വിഭാഗത്തില്‍ പെടുന്നതാണെങ്കില്‍ Yes എന്നു സെലക്ട് ചെയ്യണം.
  •  Financial Status : BPL എന്നോ APL എന്നോ റേഷന്‍ കാര്‍ഡ് നോക്കി സെലക്ട് ചെയ്യണം.
  • Name of Parent/Guardian :രക്ഷിതാവിന്റെ പേര്.
  • ഇത്രയും ചേര്‍ത്തു കഴിഞ്ഞാല്‍ തൊട്ടുതാഴെ കാണുന്ന Submit എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്യണം. തുടര്‍ന്ന് അടുത്ത കുട്ടിയുടെ വിവരങ്ങള്‍ നല്‍കാം
ഇങ്ങനെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞ് പേജ് റീലോഡ് ചെയ്താല്‍ താഴെ കാണുന്ന കോളങ്ങളില്‍ ലിസ്റ്റ് ആക്കി കാണാം.അവിടെ വീണ്ടും തെറ്റുകള്‍ തിരുത്താം.ഏതെങ്കിലും കുട്ടിയുടെ അഡ്മിഷന്‍ നമ്പര്‍ മുതലായവ എഡിറ്റു ചെയ്യണമെങ്കില്‍ ആ കുട്ടിയെ പൂര്‍ണ്ണമായും Delete ചെയ്ത ശേഷം വീണ്ടും എന്റര്‍ ചെയ്യാവുന്നതാണ്.അപ്ഡേറ്റ് ചെയ്തതിനുശേഷം പ്രസ്തുത പേജിന്റെ ഏറ്റവും താഴെ Get A Report എന്നതില്‍ ക്ലിക്ക് ചെയ്ത് പ്രിന്റ് എടുത്ത് പരിശോധിക്കാവുന്നതാണ്.
എല്ലാ കുട്ടികളേയും ശരിയായ രീതിയില്‍ ചേര്‍ത്ത ശേഷം ഹോം പേജിന്റെ ഇടതു വശത്തു കാണുന്ന Finish Report എന്ന ഭാഗത്തുള്ള ബോക്സില്‍ ടിക്ക് മാര്‍ക്ക് നല്‍കി സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.


അതിനുശേഷം  ഡൗണ്‍ലോഡ് മെനുവില്‍ പോയി റിപ്പോര്‍ട്ട് എടുത്ത് എ.ഇ.ഒ.യില്‍ കൊടുക്കുക.
ഡൗണ്‍ലോഡ് പേജില്‍ ലഭിക്കുന്ന Final Report ആണ് എ. ഇ. ഒ. ക്ക് നല്‍കേണ്ടത്. 


 ഇങ്ങനെ ഒരു സ്കൂളിന്റെ ഡാറ്റ അവസാനിപ്പിച്ച ശേഷം എഡിറ്റിങ് സാധ്യമല്ല. എഡിറ്റിങ് അത്യാവശ്യമാണെങ്കില്‍ AEO ഓഫീസുമായി ബന്ധപ്പെടേണ്ടി വരും.

Thursday, October 3, 2013

Online Voter Registration


2014 ജനുവരി 1 നോ അതിനു മുമ്പോ 18 വയസ്സ് പൂര്‍ത്തിയായ എതൊരു ഇന്ത്യന്‍ പൗരനും വോട്ടര്‍ ആയി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓണ്‍ ലൈനായി വീട്ടിലിരുന്നും നമുക്ക് ഇതു ചെയ്യാം.
മുകളില്‍ കാണുന്ന website എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ, http://www.ceo.kerala.gov.in/eregistration.html എന്ന അഡ്രസിലൂടെയോ  Online Registration സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്. അങ്ങനെ ക്ലിക്ക് ചെയ്യുമ്പോള്‍ താഴെ കാണുന്ന പേജിലാണ് എത്തിച്ചേരുന്നത്.
                                     (വലുതായി കാണാന്‍ ചിത്രത്തില്‍ ക്ളിക്കുചെയ്യുക)

 ഈ പേജില്‍ താഴെ കാണുന്ന Proceed ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെ കാണുന്ന Online Registration പേജില്‍ എത്തിച്ചേരുന്നു.
Online Registration നടത്തുന്നതിന് 3 സ്റ്റെപ്പുകളുണ്ട്. Basic Details നല്‍കുന്ന ഒന്നാമത്തെ സ്റ്റെപ്പാണ് താഴെ കാണുന്നത്.


  1. ഇപ്പോള്‍ താമസിക്കുന്ന ജില്ല ഏതെന്ന് ഡ്രോപ്പ് ഡൗണ്‍ ലിസ്റ്റില്‍ നിന്നും സെലക്ട് ചെയ്യണം. 
  2. ജനന തിയതിയും ഡ്രോപ്പ് ഡൗണ്‍ കലണ്ടറില്‍ നിന്നും കണ്ടെത്തണം.
  3. മുമ്പ് തിരിച്ചറിയല്‍ കാര്‍ഡ് എടുത്തിട്ടുണ്ടെങ്കില്‍ Do You Have an Electoral ID Card എന്നതിനു നേരെ Yes ല്‍ ക്ലിക്ക് ചെയ്യണം.
  4. Do You Have an Electoral ID Card എന്നതിനു നേരെ Yes ല്‍ ക്ലിക്ക് ചെയ്താല്‍ താഴെ Voter ID നമ്പര്‍ ടൈപ്പ് ചെയ്യാനുള്ള കോളം വരുന്നതായിരിക്കും. അവിടെ നിങ്ങളുടെ Voter ID നമ്പര്‍ ശരിയായി ടൈപ്പ് ചെയ്യണം.  
  5. ഇത്രയും ചെയ്ത് പേജിന്റെ താഴെ കാണുന്ന Proceed to Step 2 എന്നതില്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ താഴെ കാണുന്ന സ്റ്റെപ്പ് 2 ല്‍ എത്തിച്ചേരുന്നു.
എവിടെയാണ് നിങ്ങളുടെ പേരു ചേര്‍ക്കേണ്ടത് എന്നാണ് ഈ പേജില്‍ നല്‍കേണ്ടത്. തുടര്‍ന്ന് Proceed to Step 3 എന്നതില്‍ ക്ലിക്ക് ചെയ്യുക. വോട്ടറുടെ വിവരങ്ങള്‍ ചേര്‍ക്കേണ്ട പേജ് താഴെ കൊടുക്കുന്നു.

പാസ്പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫ് അപ്‌ലോഡ് ചെയ്യണമെന്ന് നിര്‍ബന്ധമില്ല. പിന്നീട് (BLO, Booth Level Officer) എന്‍ക്വയറി നടത്തുമ്പോള്‍ നല്‍കിയാലും മതിയാകും. ഈ പേജില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി സേവ് ചെയ്യാവുന്നതാണ്.

നിങ്ങള്‍ ഇപ്പോള്‍ വോട്ടേഴ്സ് ലിസ്റ്റില്‍ പേരുള്ള വ്യക്തിയാണെങ്ങില്‍ താഴെ തന്നിരിക്കുന്ന സൗകര്യങ്ങളും ഓണ്‍ലൈനായി വീട്ടിലിരുന്നു കൊണ്ടു തന്നെ ചെയ്യാവുന്നതാണ്.
  • Change of Residence
  • Spelling of your name or address printed in Voter ID Card
  • Your age/date of birth printed in Voter ID Card
  • Relation type printed in Voter ID Card
  • Relation name printed in Voter ID Card
സ്റ്റെപ്പ് 1 ല്‍ നിങ്ങളുടെ Voter ID നമ്പര്‍ നല്‍കി സ്റ്റെപ്പ് 2 ലേക്ക് പോകുമ്പോള്‍ താഴെ കാണുന്ന പേജിലായിരിക്കും എത്തുക

ഇവിടെ ആവശ്യമായത് സെലക്ട് ചെയ്ത് Proceed to Step 3 ക്ലിക്ക് ചെയ്ത് മുമ്പോട്ടു പോകാം.

Sunday, September 8, 2013

Onam Fest Allowance, Advance, Bonus

Onam Bonus Calculation in the SPARK
For Bonus calculation
1. select bonus calculation option from the Salary Matters menu. (Salary Matters -> Processing -> Bonus -> Bonus Calculation)
2. Select DDO Code
3. Select Bill Type
4. Click Select Employees Button
5. Select Employees
6. Click Submit Button
NOTE : Bonus will be calculated based on the salary drawn particulars available. Salary or Arrears drawn manually has to be entered through "Manually Drawn" Menu in the Salary matters
(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്കു ചെയ്യുക)



How to take Onam Bonus Bill
മേല്‍ വിവരിച്ച പ്രകാരം ഓണം ബോണസ് പ്രോസസിങ് കഴിഞ്ഞാല്‍ ബോണസ് ബില്ല് (Inner/Outer) പ്രിന്റ് എടുക്കാവുന്നതാണ്.
1. Salary Matters -> Processing -> Bonus -> Bonus Bill


Onam Festival Allowance Calculation In the SPARK
 1. Salary Matters -> Processing -> Festival Allowance -> Festival Allowance Calculation




Festival Allowance Bill എടുക്കുന്ന വിധം
മുകളില്‍ വിവരിച്ചതു പോലെ Festival Allowance പ്രോസസിങ് കഴിഞ്ഞതിനു ശേഷം Festival Allowance ബില്ല് എടുക്കാവുന്നതാണ്. Salary Matters ല്‍ ആണ് ഈ മെനു ഉള്ളത്.
Salary Matters - Processing -> Festival Allowance -> Festival Allowance Bill. എന്ന ക്രമത്തില്‍ ഓപ്പണ്‍ ചെയ്യുക. നേരത്തെ പ്രോസസ് ചെയ്ത ബില്ല് ഈ പേജില്‍ കാണാവുന്നതാണ്.


Festival Advance Calculation
 Salary Matters -> Processing -> Onam/Fest. Advance -> Onam Fest Advance Processing.





ഈ പേജില്‍ ബില്ല് സെലക്ട് ചെയ്യുമ്പോള്‍ അര്‍ഹരായ ജീവനക്കാരുടെ പേരുകള്‍ കാണിക്കും. ആദ്യം വലതു വശത്ത് ലോണ്‍ സംബന്ധമായ വിവരങ്ങള്‍ നല്‍കുക.
Loan A/C No എന്നത് Fest Adv എന്ന് നല്‍കിയാല്‍ മതി.
പിന്നീട് പേരിനു നേരെയുള്ള ടിക്ക് മാര്‍ക്ക് നല്‍കുക.Proceed ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
Enter Loan Amount and then select the employees for whom the given amount is to be granted. For granting another amount to a different set of employees, change the loan amount and select the employees. After setting the amount for all required employees, click the proceed button to process the advance bill.
Onam Advance Bill Generation
മുകളില്‍ സൂചിപ്പിച്ചതു പ്രകാരം ഓണം അഡ്വാന്‍സ് പ്രോസസ് ചെയ്തു കഴിഞ്ഞാല്‍ inner/outer ബില്ലുകള്‍ പ്രിന്റ് എടുക്കാവുന്നതാണ്. എടുക്കേണ്ട രീതി താഴെ പറയുന്നു.
Salary matters -> Processing -> Onam Fest.Advance -> Onam Fest.Advance Bill Generation


Thursday, September 5, 2013

50% Advance Salary Processing in SPARK


50% Advance Salary Processing in SPARK
50% അഡ്വാന്‍സ് സാലറി പ്രോസസിങിനായി പുതിയ ഒരു മൊഡ്യൂള്‍ കൂടി സ്പാര്‍ക്കില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. Advance Salary Processing എന്നതാണ് പുതിയ മെനു. Salary Matters -> Processing -> Advance Salary -> Advance Salary Processing എന്ന രീതിയില്‍ പുതിയ മെനു എടുക്കാവുന്നതാണ്. താഴെ സ്ക്രീന്‍ ഷോട്ട് നല്‍കിയിരിക്കുന്നു.


സാധാരണ പ്രതിമാസ സാലറി പ്രോസസ് ചെയ്യുന്ന അതേ രീതിയില്‍ തന്നെയാണ് 50% Advance Salary Processing ഉം നടത്തേണ്ടത്. പ്രോസസിങ് തെറ്റിപ്പോയി എന്നു തോന്നിയാല്‍ പ്രോസസ് ചെയ്ത അഡ്വാന്‍സ് ക്യാന്‍സല്‍ ചെയ്യാവുന്നതാണ്(Salary Matters -> Processing -> Advance Salary ->Cancel Advance Processed Salary). പ്രോസസ് ചെയ്ത Advance Salary യുടെ ബില്ല് Bills and Schedule എന്ന മെനുവില്‍ ഉണ്ട്. താഴെ സ്ക്രീന്‍ ഷോട്ട് നല്‍കിയിരിക്കുന്നു. (Salary Matters -> Bills and Schedule -> Advance Salary -> Advance Salary Bill)

Monday, August 26, 2013

Free Uniform 2013-14


WEB SITE  -  CIRCULAR  -
  • UID സ്റ്റാഫ് ഫിക്സേഷന് വേണ്ടി ഉപയോഗിച്ച പാസ് വേഡ്  ആണ് ഈ സൈറ്റിലും ഉപയോഗിക്കേണ്ടത്.
  • ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും എ.പി.എല്‍ വിഭാഗത്തിലേത് ഒഴികെയുള്ള ആണ്‍കുട്ടികള്‍ക്കുമാണ് സൗജന്യ യൂണിഫോം നല്‍കുന്നത്.
  • നിലവില്‍ സ്കൂളില്‍ പഠിക്കുന്ന ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ എല്ലാ പെണ്‍കുട്ടികളുടെയും എ.പി,എല്‍ വിഭാഗത്തിലേതൊഴികെയുള്ള ആണ്‍കുട്ടികളുടെയും എണ്ണം ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
  • സ്റ്റാഫ് ഫിക്സേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് (2013-14 അധ്യയനവര്‍ഷത്തെ - ആറാം പ്രവര്‍ത്തി ദിവസം) സ്കൂളുകളില്‍ നിന്ന് നല്‍കിയിട്ടുള്ള വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
  • സ്കൂളുകളില്‍ നിന്ന് നല്‍കിയിട്ടുള്ള പെണ്‍കുട്ടികളുടെ എണ്ണം ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണത്തിന് വ്യത്യാസമുണ്ടെങ്കില്‍ ആയത് വരുത്തേണ്ടതാണ്.
  • സ്കൂളുകളില്‍ നിന്ന് നല്‍കിയിട്ടുള്ള ആണ്‍കുട്ടികളുടെ എണ്ണവും ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എ.പി.എല്‍ വിഭാഗത്തിലേത് ഒഴികെയുള്ള ആണ്‍കുട്ടികള്‍ക്കാണ് സൗജന്യ യൂണിഫോം നല്‍കുന്നത്. ആയതിനാല്‍ അര്‍ഹതയുള്ള ഓരോ ക്ലാസിലെയും ആണ്‍കുട്ടികളുടെ എണ്ണം നിശ്ചിത കോളത്തില്‍ പുതുതായി ഉള്‍പ്പെടുത്തേണ്ടതാണ്.
  • സൗജന്യ സ്കൂള്‍ യൂണിഫോമിന് അര്‍ഹതയുള്ള കുട്ടികളുടെ എണ്ണം കൃത്യമായി ഉള്‍പ്പെടുത്തി enter ചെയ്യേണ്ടതാണ്.
  • Enter ചെയ്ത കുട്ടികളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടെങ്കില്‍ അത് ഒരിക്കല്‍ക്കൂടി പരിശോധിച്ച് edit ചെയ്യേണ്ടതും വ്യത്യാസമില്ലെങ്കില്‍ submit ചെയ്യേണ്ടതുമാണ്. submit ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലം ടിക് ചെയ്ത് confirm ബട്ടണ്‍ ക്ലിക് ചെയ്യേണ്ടതാണ്.
  • ഇപ്പോള്‍ സൗജന്യ യൂണിഫോമിന് അര്‍ഹതയുള്ള കുട്ടികളുടെ എണ്ണം മാത്രമേ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. റിപ്പോര്‍ട്ടിന്റെ പ്രിന്റൗട്ട് എടുക്കുകയോ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍ക്ക് സമര്‍പ്പിക്കുകയോ ചെയ്യേണ്ടതില്ല.
  • സൗജന്യ സ്കൂള്‍ യൂണിഫോം വിതരണത്തിനുള്ള ടെണ്ടര്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് യൂണിഫോമുകളുടെ colour & pattern തെരഞ്ഞെടുക്കുന്നതിന് purchase order നല്‍കുന്നതിനുള്ള സൗകര്യം ലഭ്യമാക്കുന്നതാണ്.