പ്രീപ്രൈമറി, LKG/UKG (ഇംഗ്ലീഷ് മീഡിയം), STD 1 മുതല്‍ IV വരെ(ഇംഗ്ലീഷ് / മലയാളം മീഡിയം) 2016 - 2017 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2757088 എന്ന നമ്പരില്‍ വിളിക്കുക

Sunday, February 8, 2015

How To E-Submit A Bill

 How To E-Submit A Bill

ഗവ: ഓഫീസുകള്‍ പ്രോസസ് ചെയ്യുന്ന സാലറി ബില്ലുകള്‍ ഇതു വരെ പ്രിന്റ് എടുത്ത് ബന്ധപ്പെട്ട ട്രഷറികളില്‍ എത്തിച്ച ശേഷമാണ് പാസാക്കിയിരുന്നത്. ഇത് പണച്ചിലവും സമയ നഷ്ടവും വരുത്തുന്നു. പ്രോസസ് ചെയ്ത ബില്ലുകള്‍ പ്രിന്റ് എടുക്കാതെ തന്നെ ട്രഷറികളിലേക്ക് ഓണ്‍ലൈനായി അയക്കാവുന്നതാണ്. ഇതിനെയാണ്  E- Submission എന്നു പറയുന്നത്. ഇങ്ങനെ അയക്കുന്ന ബില്ലുകള്‍ ട്രഷറി പരിശോധിച്ച് ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ പാസാക്കുന്നതും തെറ്റുണ്ടെങ്കില്‍ ഒബ്ജക്ട് ചെയ്യുന്നതുമാണ്.
ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യേണ്ടതെങ്ങനെ എന്നു നോക്കാം

1 ആദ്യമായി Bill Type കളുടെ എണ്ണമനുസരിച്ച് ആവശ്യമുള്ളത്ര Head of Account കള്‍ സെറ്റ് ചെയ്യണം.
Accounts -> Initialisations -> Head Of Accounts എന്ന ക്രമത്തില്‍ Head Of Account പേജ് ഓപ്പണ്‍‍ ചെയ്യുക. 


ഈ പേജില്‍ താഴെ കാണുന്ന രീതിയിലുള്ള 14 കോളങ്ങള്‍ കാണാം.
  1. Grant No.    
  2. majh(Function)    
  3. smh(Sub function)    
  4. minh(Program)    
  5. subh(Scheme)    
  6. ssh(subsubhead)    
  7. deth(SubScheme)    
  8. objh(PrimaryUnit)    
  9. Head Desc    
  10. BE    
  11. Recovery    
  12. Expense    
  13. Plan/Nonplan   
  14. Voted/Charged
കേരള സർക്കാരിന്റെ Codification of Head of Accounts പ്രകാരം Major Head, Sub Major Head, Minor Head, Sub Head, Detailed Head, Object Head എന്നിങ്ങിനെ 6-tier structure ലാണ് ക്രമീകരിക്കേണ്ടത്. എന്നാൽ സ്പാർക്കിൽ Sub Sub Head കൂടി നൽകി ക്രമീകരിച്ചിരിക്കുന്നു. 2202-01-101-99-01 എന്ന ഹെഡ് ഓഫ് അക്കൌണ്ടിനെ സ്പാർക്കിൽ നൽകുമ്പോൾ ഇങ്ങിനെ വിഭജിക്കാം.
2202-പൊതുവിദ്യാഭ്യാസം (Major Head)
01-പ്രാഥമിക വിദ്യാഭ്യാസം (Sub Major Head)
101-ഗവൺ‌മെന്റ് പ്രൈമറി സ്കൂളുകൾ (Minor Head)
99-ലോവർ പ്രൈമറി സ്കൂളുകൾ (Sub Head)
00-(ഇല്ല)Sub Sub Head
01-ശംബളം (Detailed Head)
00-(ഇല്ല) (Object Head)
 ചിത്രം കാണുക.

 2202-01-101-99 എന്ന നാല് കോഡുകൾ മാത്രമെ ഇപ്പോൾ ട്രഷറിയിൽ ഒത്തു നോക്കപ്പെടുന്നുള്ളൂ എന്നതാണ് വാസ്തവം. അത്രയും ശരിയായി ബിൽ ഇ-സബ്മിറ്റ് ചെയ്യാനായാൽ ട്രഷറിയിൽ ബിൽ പാസ്സാക്കാനാകും എന്നാണറിയുന്നത്. Grant No., SSH, OBj Head, Det Head എന്നിവ പരിശോധിക്കപ്പെടുന്നില്ല. BE, Recovery, Expense എന്നീ ഫീല്‍ഡുകളില്‍ 0 ചേര്‍ക്കുക.

2) Salary Matters ല്‍ Estt. Bill Type തെരഞ്ഞെടുത്ത് ഓരോ Bill Type കളുടെയും Head of Account മുകളില്‍ പറഞ്ഞ പ്രകാരം Head Codes ല്‍ സെറ്റ് ചെയ്തത് പോലെ തന്നെയാകുന്ന വിധത്തില്‍ എഡിറ്റ് ചെയ്ത് ശരിയാക്കുക.
Bill Type ലെയും Head Codes ലെയും Head of Account കള്‍ പൊരുത്തപ്പെടാത്ത പക്ഷം എസ്റ്റാബ്ലിഷ്മെന്റ് ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യാനാവില്ല.
Monthly Salary Bill പ്രോസസ് ചെയ്യുക 
Salary Matters -> Processing -> Salary -> Monthly Salary Processing


4 ബില്ലുകള്‍ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പ് വരു ശേഷം താഴെ ചിത്രങ്ങളില്‍ കാണിച്ച പോലെ ഇ-സബ്മിഷന് വേണ്ടി ബില്ലുകള്‍ നിര്‍മ്മിക്കാം.
 Accounts -> Bills -> Make Bill from Payroll  എന്ന ക്രമത്തില്‍ പേജ് ഓപ്പണ്‍ ചെയ്യുക. 

ഈ പേജില്‍ Bill സെലക്ട് ചെയ്ത ശേഷം Make Bill ക്ലിക്ക് ചെയ്യുക. അപ്പോള്‍ Pay bill has been successfully generated എന്ന message ഉം Bill Number ഉം വരും. ഈ നമ്പര്‍ ബില്ലിനു മുകളില്‍ എഴുതുന്നത് ട്രഷറിക്ക് ഉപകാരപ്പെടും. ഒന്നിലധികം ബില്ലുകളുണ്ടെങ്കില്‍ യോജിച്ച Head of Account തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.
  
5  ബില്ലുകള്‍ തെരഞ്ഞെടുത്ത് ഇ-സബ്മിറ്റ് ചെയ്യുക.
Accounts -> Bills -> E Submit ക്ലിക്ക് ചെയ്ത് ബില്ല് ഇ സബ്മിറ്റ് ചെയ്യുന്ന പേജിലേക്ക് പ്രവേശിക്കുക.


താഴെ കാണുന്നതാണ് E Submission പേജ്.
  ഈ പേജില്‍ Bill to Submit എന്നതിനു താഴെ നേരത്തെ പ്രോസസ് ചെയ്ത ബില്ലുകള്‍ കാണാവുന്നതാണ്. അവ സെലക്ട് ചെയ്ത് Approve and Submit എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇത്രയും ചെയ്തു കഴിഞ്ഞാല്‍ ഇ സബ്മിഷന്‍ പൂര്‍ത്തിയായി.

Approve and Submit എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് കഴിഞ്ഞാല്‍ ഇ-സബ്മിറ്റ് ചെയ്ത ബില്ല് ട്രഷറിയുടെ Objection ഇല്ലാതെ Cancel ചെയ്യാന്‍ കഴിയില്ല.

7 ഇ-സബ്മിറ്റ് ചെയ്ത ബില്ലുകളുടെ സ്ഥിതി അറിയാന്‍

നാം സബ്മിറ്റ് ചെയ്ത ബില്ല് ട്രഷറി Accept ചെയ്തോ Object ചെയ്തോ എന്ന് അറിയുന്നതിനു വേണ്ടി View Submitted Bills എടുത്തു നോക്കാവുന്നതാണ്.
Accaounts -> Bills ->View Submitted Bill
ഈ പേജില്‍  കാണുന്ന ബില്ലിന്റെ വലതു വശത്തു വശത്തു കാണുന്ന View current status in treasury എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ Submitted Bills Status കാണാവുന്നതാണ്.

Encshment Details in E- Submission
ഇ സബ്മിറ്റ് ചെയ്യുന്ന ബില്ലുകളുടെ Encashment Details ട്രഷറി തന്നെ നല്‍കുന്നതായിരിക്കും. എന്നാല്‍  ഇങ്ങനെ ട്രഷറി നല്‍കുന്ന Encashment Details കണ്‍ഫേം ചെയ്യേണ്ട ചുമതല അതാത് ഓഫീസുകള്‍ക്കുണ്ട്. അതായത് ട്രഷറി നല്‍കിയ Encashment Details ശരിയാണെങ്കില്‍ കണ്‍ഫേം ചെയ്യുക മാത്രമാണ് ഓഫീസുകള്‍ ചെയ്യേണ്ടത്. സാധാരണ പോലെ Encashment Page എടുത്തു കഴിഞ്ഞാല്‍ Encashment Details കാണാവുന്നതാണ്.


How to Cancel a bill
ഒരു ബില്ല് ട്രഷറിയിലേക്ക്  E-Submit ( Accounts -> Bills -> E Submit)  ചെയ്തു കഴിഞ്ഞാല്‍ പിന്നെ ട്രഷറി ഒബ്‌ജക്ട് ചെയ്യാതെ Cancel ചെയ്യാന്‍ കഴിയില്ല.
E-Submit ചെയ്യുന്നതിന് മുമ്പായി Make Bill from Payroll എന്ന പ്രോസസിലൂടെ ജനറേറ്റ് ചെയ്യപ്പെട്ട ബില്ല് Cancel ചെയ്യാന്‍ നമുക്ക് കഴിയും. 

Accounts -> Bills -> Cancel Bill എന്ന രീതിയില്‍ ട്രഷറി ഒബ്‌ജക്ട് ചെയ്ത ബില്ലുകള്‍ Cancel ചെയ്യാന്‍ കഴിയും.

   

Monday, February 2, 2015

How To Add Personal Accident Insurance

Personal Accident Insurance Scheme

 

 അപകട ഇന്‍ഷൂറന്‍സ്  പ്രീമിയം  എല്ലാ ജീവനക്കാര്‍ക്കും ഒരുമിച്ച് എങ്ങനെ

ചേര്‍ക്കാമെന്നു നോക്കാം. Deduction to All എന്ന മെനുവാണ് എടുക്കേണ്ടത്.

Salary Matters ->Changes in the month -> Deductions ->  Add Deduction to all എന്ന ക്രമത്തില്‍ തുറക്കുക

 തുടര്‍ന്ന് Bill type, Amount , From Date ,to date എന്നിവ നല്‍കി Proceed ക്ലിക്ക് ചെയ്യുക. ആ ബില്‍ ടൈപ്പിലെ എല്ലാ ജീവനക്കാര്‍ക്കും GPAI ചേര്‍ന്നിട്ടുണ്ടാവും.

How To Sanction Increment In SPARK

Increment Sanction in the SPARK

Service maters -> Increment Sanction എന്ന ക്രമത്തില്‍ തുറക്കുക


1. Select Bill Type
2.Select Month
3.Press Proceed Button 
4.Select Revised or Pre Revised Scale
5.Select normal increment or Stagnation increment
6.Type Order No
7.Type name and Designation of the Sanctioning authority.
8.Click 'Generation button' for print out.(You can not take another print out after increment sanction.)
9.Click 'Up date Data' button for saving the changes

How to sanction Promotion to an Employee through SPARK

How to sanction Promotion / Grade to an Employee through SPARK .


GRADE ഉം ഒരുതരത്തില്‍ PROMOTION തന്നെയാണ്
Service maters ->Promotion എന്ന ക്രമത്തില്‍ ഇതു തുറക്കാം
Enter New Details എന്നതിനു താഴെയായി കാണു ഭാഗമാണ്  പൂരിപ്പിക്കേണ്ടത്.


  • New Designation : പ്രമോഷനു ശേഷമുള്ള പുതിയ Designation നല്‍കുക
  • New Category : State Subodinate എന്നു വന്നിട്ടുണ്ടാകും.     
    Promotion OrderNo  : നമ്പര്‍ നല്‍കുക
  • Promotion Orderdate  : ഓര്‍ഡര്‍ തിയതി നല്‍കുക
  • Serial Number In Order  :നിര്‍ബന്ധമായും ഒരു നമ്പര്‍ നല്‍കിയിരിക്കണം
  • Promotion effective from  : ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഈ തിയതി മുതലാണ്  പുതിയ Pay Fix ചെയ്യുന്നത് 
  • Remarks : നല്‍കണമെന്നില്ല.
  • Whether part salary to be processed: പുതിയ ഓഫീസിലേക്ക് മാറുന്നുണ്ടെങ്കില്‍ മാത്രം ഇവിടെ Yes നല്‍കിയാല്‍ മതി. സാധാരണ അധ്യാപകരുടെ കാര്യത്തില്‍ ഇവിടെ No നല്‍കിയാല്‍ മതി.
  • Promotion rule : Rule 30 Higher Grade to Regular Promotion എന്നു നല്‍കുക
  • Pay fixation option date : Promotion date    Next increment date ( Promotion Rule ല്‍ Rule 30 Higher Grade to Regular Promotion എന്നു നല്‍കിയാല്‍ ഇവിടെ ഒന്നും നല്‍കേണ്ടതില്ല.
    New BasicPay : പുതിയ Basic Pay നല്‍കുക
  • Confirm ബട്ടണ്ട ക്ലിക്ക് ചെയ്യുക
  • Aided സ്കൂള്‍ ആണെങ്കില്‍ Confirm ബട്ടണിന് പകരം Forward for Approval എന്നായിരിക്കും കാണുക. Higher Authority Approval ചെയ്തെങ്കില്‍ മാത്രമേ Grade Promotion പാസാവുകയുള്ളൂ.



Employment/Salary Certificate in SPARK

Employment/Salary Certificate in SPARK

 

Other Reports എന്ന മെനുവിലാണ് ഈ ഓപ്ഷന്‍ ഉള്ളത്. Salary Matters -> Other Reports -> Salary Certificate  / Employment Certificate 
 
 
സ്ഥപാപനം , ജീവനക്കാരന്‍റെ പേര് എന്നിവ  സെലക്ട് ചെയ്ത ശേഷം Purpose കൂടി രേഖപ്പെടുത്തി Salary / Employment സര്‍ട്ടിഫിക്കറ്റുകള്‍ Generate ചെയ്യാം.

Monday, November 3, 2014

ഗാന്ധി ജയന്തി മാസാചരണം

ഗാന്ധി ജയന്തി മാസാചരണം