Sunday, October 28, 2012
Wednesday, October 17, 2012
അദ്ധ്യാപകരുടെ അടിസ്ഥാന ശമ്പളനിര്‍ണ്ണയ അപാകത പരിഹരിച്ചു.
ഹയര്‍ സെക്കന്‍ഡറി, ഹൈസ്കൂള്‍, പ്രൈമറി അധ്യാപകരുടെ ശമ്പള പരിഷ്കരണത്തില്‍ സംഭവിച്ച അപാകത പരിഹരിച്ചു കൊണ്ട് ഉത്തരവിറങ്ങി. ഉത്തരവിറങ്ങിയ തീയതി മുതലാണ് ആനുകൂല്യത്തിന് അര്‍ഹത. അരിയര്‍ ലഭിക്കുന്നതിനുള്ള അവസരം നല്‍കാതെ അത് Notional ആയി കാണാനാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ ശമ്പള സ്കെയിലിലെ അപാകത പരിഹരിച്ചതിനു പുറമെ ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് (ഹയര്‍ഗ്രേഡ്) ശമ്പള സ്കെയിലും വര്‍ധിപ്പിച്ചു. നിലവില്‍ 21240-37040 ആയിരുന്നത് 22360-37940 ആയി. ഹൈസ്കൂള്‍ അധ്യാപകരുടെ(ബിരുദ-ഭാഷാ) ശമ്പള സ്കെയില്‍ 14620-25280 എന്നതില്‍നിന്ന് 15380-25900 ആയി ഉയര്‍ത്തി. പ്രൈമറി, പ്രീപ്രൈമറി, നഴ്സറി വിഭാഗത്തില്‍പ്പെടുന്ന അസിസ്റ്റന്റ് ടീച്ചര്‍ ഗ്രേഡ് രണ്ട്, ഹൈസ്കൂള്‍ വിഭാഗത്തില്‍ വരുന്ന ഇന്‍സ്ട്രക്ടര്‍ -സ്പെഷലിസ്റ്റ് അധ്യാപകര്‍ എന്നിവരുടെ ശമ്പള സ്കെയിലും 11620-20240 എന്നതില്‍നിന്ന് 13210-22360 ആയി വര്‍ധിപ്പിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി അദ്ധ്യാപകരുടെ 1-7-2009 പ്രാബല്യത്തില്‍ പരിഷ്കരിച്ച വിവിധ ശമ്പളസ്കെയിലുകള്‍ ഭേദഗതി ചെയ്ത് കൊണ്ട് G.O (P) No. 168/2013/(147)/Fin Dated 11-4-2013 പ്രകാരം സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സമാനമായ സ്കെയിലുകളില്‍ ശമ്പളം വാങ്ങിക്കൊണ്ടിരുന്നവര്‍ക്ക് ലഭിച്ച വര്‍ദ്ധനവ് ശമ്പളപരിഷ്കരണത്തില്‍ അദ്ധ്യാപകര്‍ക്ക് ലഭിക്കുന്നില്ല എന്ന് പൊതുവെ വിശ്വസിക്കപ്പെടുകയും ഇക്കാര്യം പ്രതിഷേധത്തിനിടയാകുകയും ചെയ്തു. വിവിധ സര്‍വ്വീസ് സംഘടനകളുടെ ഇടപെടലുകള്‍ കാരണം, ഈ അനോമലി പരിഹരിക്കുമെന്ന് ബഹുമാനപ്പെട്ട ധനമന്ത്രി പ്രഖ്യാപിച്ചതായി 2013 ഫെബ്രുവരിയിലും ഏപ്രിലിലും പത്രവാര്‍ത്തകളുമുണ്ടായിരുന്നു.
Subscribe to:
Posts (Atom)