പ്രീപ്രൈമറി, LKG/UKG (ഇംഗ്ലീഷ് മീഡിയം), STD 1 മുതല്‍ IV വരെ(ഇംഗ്ലീഷ് / മലയാളം മീഡിയം) 2016 - 2017 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2757088 എന്ന നമ്പരില്‍ വിളിക്കുക

Tuesday, July 2, 2013

Pre Matric Minority Scholarship


PRE MATRIC MINORITY SCHOLARSHIP 2013 - 14



ശ്രദ്ധിക്കേണ്ടവ
  • ഈ വര്‍ഷത്തെ അപേക്ഷാ ഫോമിന് മാറ്റമുള്ളതിനാല്‍ പുതിയ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. വരുമാനം, മതം  എന്നിവയ്ക്കുള്ള സത്യവാങ് മൂലം സമര്‍പ്പിക്കുന്നതിനായി ഇപ്രാവശ്യം മുദ്രപ്പത്രം ആവശ്യമില്ല പകരം രക്ഷിതാവ് സത്യവാങ് മൂലം വെള്ളപ്പേപ്പറില്‍ എഴുതി നല്‍കിയാല്‍ മതി. പുതിയതായി എന്റര്‍ ചെയ്യുന്ന കുട്ടികള്‍ക്ക് ബാങ്ക് അക്കൗണ്ട് വേണമെന്ന് നിര്‍ബന്ധമില്ല. ബാങ്ക് അക്കൗണ്ട് ഇല്ലാത്ത കുട്ടികളേയും സൈറ്റില്‍ എന്റര്‍ ചെയ്യാവുന്നതാണ്. എന്നാല്‍ റിന്യൂവല്‍ വിഭാഗക്കാര്‍ക്ക് ബാങ്ക് അക്കൗണ്ട് നമ്പര്‍ ഉണ്ടായിരിക്കണം സൈറ്റില്‍ ആദ്യമായി ലോഗിന്‍ ചെയ്യുമ്പോള്‍ യൂസര്‍ നെയിം, പാസ്സ് വേഡ് എന്നിവ സ്കൂള്‍ കോഡ് തന്നെ നല്‍കേണ്ടതാണ്. Renewal ചെയ്യുന്ന കുട്ടികളുടെ കഴിഞ്ഞ വര്‍ഷത്തെ Previous Year Application No നിര്‍ബന്ധമായും നല്‍കിയിരിക്കണം. കഴിഞ്ഞ വര്‍ഷത്തെ നമ്പര്‍ കിട്ടാന്‍ ഡാഷ് ബോഡിലെ Reports എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക .

ഈ വര്‍ഷത്തെ, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.
2013 ജൂലൈ 1 മുതല്‍ ജൂലൈ 31 വരെ അപേക്ഷിക്കാം. N2/22494/13/DPI എന്ന നമ്പറിലുള്ള അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ.
2013-14 വര്‍ഷത്തെ പ്രീ മെട്രിക്ക് മൈനോരിറ്റി സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള വെബ് സൈറ്റ് തയ്യാറായിട്ടുണ്ട്. ഡാറ്റ എന്റര്‍ ചെയ്യാനുള്ള സ്റ്റെപ്പുകള്‍ താഴെ വിവരിക്കുന്നു
Step 1
ഇവിടെ ക്ലിക്ക് ചെയ്തോ മുകളില്‍ കൊടുത്തിട്ടുള്ള WEBSITE എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ വെബ് സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്.
Step 2
ആദ്യമായി വെബ് സൈറ്റിലേക്ക് പ്രവേശിക്കുമ്പോള്‍ സ്കൂള്‍ കോഡ് തന്നെയാണ് യൂസര്‍ നെയിമും പാസ്സ് വേഡുമായി നല്‍കേണ്ടത്.
Step 3
പാസ്സ് വേഡ് മാറ്റാനുള്ള പേജിലാണ് പിന്നീട് എത്തുന്നത്. ആദ്യമായി പ്രവേശിച്ചു കഴിഞ്ഞാല്‍ നിര്‍ബന്ധമായും പഴയ പാസ്സ് വേഡ് മാറ്റേണ്ടതാണ്.

Step 4
Pre Matric Minority Scholarship വെബ് പേജിന്റെ ഡാഷ് ബോഡിലാണ് ഇപ്പോള്‍ എത്തിച്ചേരുക.

ലോഗ് ഔട്ട് ചെയ്ത് വീണ്ടും പ്രവേശിക്കുമ്പോഴെല്ലാം ഈ പേജിലായിരിക്കും എത്തിച്ചേരുക. Application Form, Instructions തുടങ്ങിയവ pdf രൂപത്തില്‍ ഈ പേജില്‍ ലഭ്യമാണ്.
a.Bank and School Details - സ്കൂളിന്റെ ബേസിക് വിവരങ്ങളും ബാങ്ക് വിവരങ്ങളും
b. New Application - കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യാനുള്ള പേജ്
c. Verify Application- കുട്ടികളുടെ എന്റര്‍ ചെയ്ത വിവരങ്ങള്‍ ചെക്ക് ചെയ്യാനുള്ള പേജ്. രജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാവുന്നതാണ്.
d. Edit/Delete Application - എന്റര്‍ ചെയ്ത കുട്ടികളുടെ വിവരങ്ങള്‍ എഡിറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ ഉള്ള പേജ്
e. Change Password - ഹെഡ് മാസ്റ്ററുടെ പേര് ഫോണ്‍ നമ്പര്‍, പാസ്സ് വേഡ് എന്നിവ മാറ്റാനുള്ള പേജ്
Step 5
Bank & School Details നല്‍കുകയാണ് ഇനി വേണ്ടത്. ഡാഷ് ബോഡിലാണ് ഈ മെനു ഉള്ളത്.
സ്കൂളിന്റെ പ്രാഥമിക വിവരങ്ങള്‍ എന്റര്‍ ചെയ്യാനുള്ള പേജിലാണ് പിന്നീട് എത്തുക. ഇവിടെ കഴിഞ്ഞ വര്‍ഷം നല്‍കിയ വിവരങ്ങള്‍ ഉണ്ടായിരിക്കും. മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ അവ വരുത്താവുന്നതാണ്. സ്കോളര്‍ഷിപ്പ് തുക ബാങ്ക് വഴി നല്‍കുന്നതു കൊണ്ട് ഈ പേജിലെ വിവരങ്ങള്‍ കൃത്യമായി നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. Bank & School Details കൃത്യമായി നല്‍കിയ ശേഷം Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
Step 6
New Application - കുട്ടികളുടെ ഡാറ്റ ഈ പേജിലാണ് എന്റര്‍ ചെയ്യേണ്ടത്. Bank & School Details കൃത്യമായി എന്റര്‍ ചെയ്ത് Submit ചെയ്തെങ്കില്‍ മാത്രമേ ഈ പേജ് കാണാന്‍ കഴിയൂ.
താഴെ പറയുന്ന കാര്യങ്ങളാണ് എന്റര്‍ ചെയ്യേണ്ടത്.
1. Admission No:
2.Name of Student (In block letters , Initial should be enterd after the nam
3.Class in which the applicant is studying
4.Date Of Birth [ DD/MM/YYYY ]( As per the school record ) *
5.Gender *
6.Nationality *
7.Name of Father,Mother,Guardian (as applicable) *
8.Religion *
9.Residential Address *
   House Name / No
    Street / Place
    City / Town / Village & P . O
    District
    Pincode
    Mobile No(If any)
    Annual Income of Parent / Guardian *
    Total Annual Course fee (Other than Govt & Aided)
    Adhar/UID No. of applicant *
10.Bank Account Details of Applicant *(നിര്‍ബന്ധമില്ല)

Step7 
Reports മെനുവില്‍ നിന്നും (Dash board -> Reports) ക്ലാസ്സ് തലത്തിലും സ്കൂള്‍ തലത്തിനുമുള്ള പ്രിന്റ് (വലതു വശത്ത് മുകളില്‍ Print ബട്ടണ്‍) എടുക്കാവുന്നതാണ് .
കഴിഞ്ഞ വര്‍ഷം മറ്റൊരു സ്കൂളില്‍ പഠിച്ച മൈനോരിറ്റി സ്കോളര്‍ഷിപ്പ് കിട്ടിയ കുട്ടിയെ ഈ വര്‍ഷം പുതിയ സ്കൂളില്‍ എന്റര്‍ ചെയ്യേണ്ടി വരികയാണെങ്കില്‍ പഴയ അപ്ലിക്കേഷന്‍ നമ്പര്‍ ലഭിച്ചെന്നു വരില്ല. Old Application number കിട്ടാത്ത കുട്ടികളെ റിന്യൂവല്‍ നമ്പര്‍ ഇല്ലാതെ തന്നെ എന്റര്‍ ചെയ്യാവുന്നതാണ്.