പ്രീപ്രൈമറി, LKG/UKG (ഇംഗ്ലീഷ് മീഡിയം), STD 1 മുതല്‍ IV വരെ(ഇംഗ്ലീഷ് / മലയാളം മീഡിയം) 2016 - 2017 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2757088 എന്ന നമ്പരില്‍ വിളിക്കുക

Thursday, August 22, 2013

CHANGES IN SPARK

സ്പാര്‍ക്ക് Establishment Interface ല്‍ ഈയിടെ വരുത്തിയ മാറ്റങ്ങള്‍.
  • Edit Employee Record ഇനി കാണില്ല. പകരം Personal Details. 
  • Transfer ചെയ്യുമ്പോള്‍ തെറ്റിയാലും പേടിക്കേണ്ട;  Revert ചെയ്യാന്‍ Revert Relieving
  • Employee Details ലെ Drawn Salary എന്ന ഐറ്റവും മാറ്റി
  • Leave മെനുവില്‍ Leave Avail ന് പകരം Leave Application നും Leave history യും.
  • Bank Statement for Arrear and Leave Surrender
  • Controlling  ഓഫീസറെ സെറ്റ് ചെയ്യാന്‍ Form-5 പൂരിപ്പിച്ച് സ്പാര്‍ക്കിലേക്ക് Email ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട്. Controlling ഓഫീസറെ സെറ്റ് ചെയ്തെങ്കില്‍ മാത്രമേ Lock ചെയ്ത ജീവനക്കാരനെ Unlock ചെയ്യാന്‍ കഴിയൂ.  ഇതിനകം കണ്‍ട്രോളിങ് ഓഫീസറെ സെറ്റ് ചെയ്തവര്‍ Form 5 പൂരിപ്പിക്കേണ്ടതില്ല. 
  • ഹെഡ്‌മാസ്റ്ററുടെ പേരിലല്ല Spark User ID എങ്കില്‍ HM ന്റെ പേരിലേക്ക് മാറ്റേണ്ടതാണ്. ഇതിനായി Form 3 പൂരിപ്പിച്ച് സ്പാര്‍ക്കിലേക്ക് അയക്കണം
Main Menu വിലെ Administration മെനുവില്‍ ആദ്യമുണ്ടായിരുന്ന ധാരാളം ഐറ്റം എടുത്തു മാറ്റയിട്ടുണ്ട്. ഇപ്പോള്‍ താഴെ കാണുന്നതു പോലെയാണ് Administration മെനു. 5 ഐറ്റം മാത്രമാണ് Administration മെനുവിലുള്ളത്. Edit Employee Record എന്ന ഐറ്റം എടുത്തു കളഞ്ഞിരിക്കുകയാണ്. എന്നാല്‍ Service Matters എന്ന രണ്ടാമത്തെ മെനുവിലെ ആദ്യത്തെ ഐറ്റമായ Personal Details എന്ന ഓപ്ഷന്‍ വഴി Personal Details, Present Service Details, Contact Details എന്നിവ എഡിറ്റ് ചെയ്യാന്‍ സാധിക്കുന്നുണ്ട്. എങ്കിലും ചില Items ഡിസേബിള്‍ ആക്കിയിട്ടുമുണ്ട്.
എന്നാല്‍ രണ്ടാമത്തെ മെനുവായ Service Matters ല്‍ ഏതാനും ഇനങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുമുണ്ട്. താഴെ കാണുന്നതു പോലെയാണ് ഇപ്പോള്‍ Service Matters മെനു.
Transfer
പലപ്പോഴും ജീവനക്കാരനെ റിലീവ് ചെയ്യുമ്പോള്‍ തെറ്റുകള്‍ സംഭവിക്കാറുണ്ട്, പാര്‍ട്ട് സാലറി ശരിയായി നല്‍കാതിരിക്കുക. റിലീവിങ് തിയതി തെറ്റായി ചേര്‍ക്കുക, ജീവനക്കാരെ മാറി പോവുക തുടങ്ങിയവ. ഇങ്ങനെ വരുമ്പോള്‍ തെറ്റായി ട്രാന്‍സ്ഫര്‍ ചെയ്ത ജീവനക്കാരനെ വീണ്ടും നമ്മുടെ ഓഫീസിലേക്ക് കൊണ്ടുവന്ന് ശരിയായ രീതിയില്‍ റിലീവ് ചെയ്യാവുന്നതാണ്. ഇതിനു വേണ്ടി ഒരു ഓപ്ഷന്‍ കൂടി Transfer മെനുവില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. Revert Relieving എന്നതാണ്  പുതിയതായി കൂട്ടിച്ചേര്‍ത്ത ഐറ്റം (Service Matters -> Transfer -> Revert Relieving). Relieve ചെയ്ത ഒരു ജീവനക്കാരനെ വീണ്ടും നമ്മുടെ ഓഫീസിലേക്കു തന്നെ കൊണ്ടു വരാനാണ് Revert Relieving എന്ന ഓപ്ഷന്‍ ഉപയോഗിക്കേണ്ടത്. എന്നാല്‍ റിലീവ് ചെയ്ത ജീവനക്കാരനെ പുതിയ ഓഫീസില്‍ Join ചെയ്യിച്ചിട്ടുണ്ടെങ്കില്‍ Revert ചെയ്യാന്‍ പ്രയാസമാണ്.
Leave 
ലീവ് മെനുവിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് Service Matters ലീവ് മെനുവില്‍ താഴെ കാണുന്ന Items ആണ് ഇപ്പോള്‍ ഉള്ളത്.
ഇതില്‍ വിവിധ തരത്തിലുള്ള ലീവ് ചേര്‍ക്കാന്‍ Leave Application എന്നത് ഉപയോഗിക്കാം. HPL, EL എന്നിവയുടെ Available Balance ഈ പേജില്‍ ലഭ്യമാണ്. മുമ്പുണ്ടായിരുന്ന Leave Entry എന്ന മെനുവിനു പകരം Leave History ആണ് ഉള്ളത്.
Employee Details, Present Salary, Leave History,  Service History എഡിറ്റ് ചെയ്യണമെങ്കില്‍ താഴെ പറയുന്ന രീതിയില്‍ പേജുകള്‍ എടുക്കേണ്ടതാണ്.
  • Employee Details - എഡിറ്റു ചെയ്യാന്‍ - Service Matters -> Personal Details
  • Present Salary     - എഡിറ്റു ചെയ്യാന്‍ - Salary Matters  ->  Changes in the Month-> Present Salary
  • Leave History        -  എഡിറ്റു ചെയ്യാന്‍ - Service Matters  -> Leave -> Leave History
  • Service History     -  എഡിറ്റു ചെയ്യാന്‍ -  Service Matters  -> Personal Details -> Service History
 Bank Statement

Bank Statement for Arrear and Leave Surrender Bill. Arrear ബില്ലിനോടും Leave Surrender ബില്ലിനോടും ഒപ്പം വെക്കേണ്ട Bank Statement എന്ന പുതിയ ഐറ്റവും കൂടി  ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
- Salary Matters -> Bills and Schedules -> Leave Surrender -> Bank Statement
- Salary Matters -> Bills and Schedules -> Arrear -> Bank Statement