2014 ജനുവരി 1 നോ അതിനു മുമ്പോ 18 വയസ്സ് പൂര്‍ത്തിയായ എതൊരു ഇന്ത്യന്‍ പൗരനും വോട്ടര്‍ ആയി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓണ്‍ ലൈനായി വീട്ടിലിരുന്നും നമുക്ക് ഇതു ചെയ്യാം.
മുകളില്‍ കാണുന്ന website എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ, http://www.ceo.kerala.gov.in/eregistration.html എന്ന അഡ്രസിലൂടെയോ Online Registration സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്. അങ്ങനെ ക്ലിക്ക് ചെയ്യുമ്പോള്‍ താഴെ കാണുന്ന പേജിലാണ് എത്തിച്ചേരുന്നത്.
(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ളിക്കുചെയ്യുക)
(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ളിക്കുചെയ്യുക)
ഈ പേജില്‍ താഴെ കാണുന്ന Proceed ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെ കാണുന്ന Online Registration പേജില്‍ എത്തിച്ചേരുന്നു.
Online Registration നടത്തുന്നതിന് 3 സ്റ്റെപ്പുകളുണ്ട്. Basic Details നല്‍കുന്ന ഒന്നാമത്തെ സ്റ്റെപ്പാണ് താഴെ കാണുന്നത്.
- ഇപ്പോള്‍ താമസിക്കുന്ന ജില്ല ഏതെന്ന് ഡ്രോപ്പ് ഡൗണ്‍ ലിസ്റ്റില്‍ നിന്നും സെലക്ട് ചെയ്യണം.
- ജനന തിയതിയും ഡ്രോപ്പ് ഡൗണ്‍ കലണ്ടറില്‍ നിന്നും കണ്ടെത്തണം.
- മുമ്പ് തിരിച്ചറിയല്‍ കാര്‍ഡ് എടുത്തിട്ടുണ്ടെങ്കില്‍ Do You Have an Electoral ID Card എന്നതിനു നേരെ Yes ല്‍ ക്ലിക്ക് ചെയ്യണം.
- Do You Have an Electoral ID Card എന്നതിനു നേരെ Yes ല്‍ ക്ലിക്ക് ചെയ്താല്‍ താഴെ Voter ID നമ്പര്‍ ടൈപ്പ് ചെയ്യാനുള്ള കോളം വരുന്നതായിരിക്കും. അവിടെ നിങ്ങളുടെ Voter ID നമ്പര്‍ ശരിയായി ടൈപ്പ് ചെയ്യണം.
- ഇത്രയും ചെയ്ത് പേജിന്റെ താഴെ കാണുന്ന Proceed to Step 2 എന്നതില്‍ ക്ലിക്ക് ചെയ്യുക.
എവിടെയാണ് നിങ്ങളുടെ പേരു ചേര്‍ക്കേണ്ടത് എന്നാണ് ഈ പേജില്‍ നല്‍കേണ്ടത്. തുടര്‍ന്ന് Proceed to Step 3 എന്നതില്‍ ക്ലിക്ക് ചെയ്യുക. വോട്ടറുടെ വിവരങ്ങള്‍ ചേര്‍ക്കേണ്ട പേജ് താഴെ കൊടുക്കുന്നു.
പാസ്പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫ് അപ്‌ലോഡ് ചെയ്യണമെന്ന് നിര്‍ബന്ധമില്ല. പിന്നീട് (BLO, Booth Level Officer) എന്‍ക്വയറി നടത്തുമ്പോള്‍ നല്‍കിയാലും മതിയാകും. ഈ പേജില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി സേവ് ചെയ്യാവുന്നതാണ്.
നിങ്ങള്‍ ഇപ്പോള്‍ വോട്ടേഴ്സ് ലിസ്റ്റില്‍ പേരുള്ള വ്യക്തിയാണെങ്ങില്‍ താഴെ തന്നിരിക്കുന്ന സൗകര്യങ്ങളും ഓണ്‍ലൈനായി വീട്ടിലിരുന്നു കൊണ്ടു തന്നെ ചെയ്യാവുന്നതാണ്.
- Change of Residence
- Spelling of your name or address printed in Voter ID Card
- Your age/date of birth printed in Voter ID Card
- Relation type printed in Voter ID Card
- Relation name printed in Voter ID Card