Monday, November 3, 2014
Sunday, June 8, 2014
Saturday, May 31, 2014
Pravesanolsavam- Message
Pravesanolsavam- Message of Hon. Minister for Education to be read in theSchool Assembly on 02/06/2014. Click here to download.
Pravesanolsavam Song. Click here to download.
Instructions regarding Pravesanolsavam. Click here to download.
Pravesanolsavam Song. Click here to download.
Instructions regarding Pravesanolsavam. Click here to download.
Thursday, May 29, 2014
Text Book Supply Monitoring System
ടെക്സ്റ്റ് ബുക്കുകളുടെ വിതരണം സംസ്ഥാന തലത്തില്‍ മോണിറ്റര്‍ ചെയ്യുന്നതിനു വേണ്ടി Text Book Supply Monitoring System
എന്ന ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തന സജ്ജമാണ്. എല്ലാ
വിദ്യാലയങ്ങളും അവരവര്‍ക്ക് ലഭിച്ച ടെക്സ്റ്റ് ബുക്കുകളുടെ വിശദ വിവരങ്ങള്‍
വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. വെബ്സൈറ്റില്‍ ഡാറ്റ
ഉള്‍പ്പെടുത്തുന്നതിന് താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത്
ഉപകാരപ്രദമായിരിക്കും.
- മുകളില്‍ കാണുന്ന WEBSITE എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വെബ്സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്.
- സമ്പൂര്‍ണ്ണ user nameഉം passwordഉം നല്‍കി login ചെയ്യുക. Entry form എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
- ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന windowയില്‍ ക്ലാസ് സെലക്ട് ചെയ്ത് submit ചെയ്യുക.
- ഓരോ titleനു നേരേയും സമ്പൂര്‍ണ്ണ പ്രകാരമുള്ള കുട്ടികളുടെ എണ്ണവും KBPS ന് കൊടുത്ത requirement enter ചെയ്യാനുള്ള spaceഉം ടെക്സ്റ്റ് ബുക്കുകള്‍ ലഭിക്കുന്നതിന്റെ എണ്ണം രേഖപ്പെടുത്താനുള്ള spaceഉം ലഭ്യമാണ്.
- KBPSന് നല്‍കിയ requirement, സ്കൂളില്‍ ലഭിക്കുന്ന ബുക്കുകളുടെ എണ്ണം, ലഭിക്കുന്ന ദിവസംതന്നെ രേഖപ്പെടുത്തേണ്ടതാണ്.
Step 1
ലോഗിന്‍ ചെയ്ത് വെബ്സൈറ്റിലേക്ക് പ്രവേശിക്കുമ്പോള്‍ കാണുന്ന പേജാണ് താഴെ.
ഈ പേജില്‍ ഇടതു വശത്തെ Entry Form എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.
Step 2
Entry Form എന്ന ടാബില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജാണ് താഴെ.
ഇതില്‍ എന്നതിനു താഴെ സ്റ്റാന്‍ഡേര്‍ഡ് സെലക്ട് ചെയ്ത ശേഷം Submit ബട്ടണ്‍
ക്ലിക്ക് ചെയ്യുക. അപ്പോള്‍ സമ്പൂര്‍ണ്ണ പ്രകാരമുള്ള കുട്ടികളുടെ എണ്ണവും
KPBS ലേക്ക് ആവശ്യപ്പട്ട പുസ്തകങ്ങളുടെ എണ്ണവും കാണിക്കും. No of books
received as on 29-May-2014 എന്നതിനു താഴെ ഇത്തവണ ലഭിച്ച ഓരോ
പുസ്തകത്തിന്റേയും എണ്ണം രേഖപ്പെടുത്തണം.
ഓരോ ക്ലാസ്സിലേയും ബുക്കുകളുടെ എണ്ണം ഇപ്രകാരം രേഖപ്പെടുത്തിക്കഴിഞ്ഞാല്‍
പേജിന്റെ ഏറ്റവും താഴെയുള്ള Save ബട്ടണ്‍ ക്ലിക്ക് ചെയ്ത് സേവ്
ചെയ്യേണ്ടതാണ്. എല്ലാ ക്ലാസ്സിലേയും ബുക്കുകളുടെ വിവരങ്ങള്‍ സേവ് ചെയ്തു
കഴിഞ്ഞാല്‍ പേജിന്റെ ഇടതു വശത്തുള്ള Report ടാബില്‍ ക്ലിക്ക് ചെയ്ത്
റിപ്പോര്‍ട്ടിന്റെ പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
Labels:
Text Books
Class Promotion through SAMPOORNA
പുതിയ അധ്യയന വര്‍ഷത്തിന്റെ ആരംഭമായി. കുട്ടികളെ ഒരു ക്ലാസ്സില്‍ നിന്നും അടുത്ത ക്ലാസ്സിലേക്ക് പ്രമോഷന്‍ നടത്തേണ്ടതുണ്ടല്ലോ. സമ്പൂര്‍ണ്ണയില്‍ ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നു നോക്കാം.
Step 1
- സമ്പൂര്‍ണ്ണ വെബ്സൈറ്റ് ഓപ്പണ്‍ ചെയ്യുക
- User Name, Passwor എന്നിവ നല്‍കി സസമ്പൂര്‍ണ്ണ സൈറ്റില്‍ ലോഗിന്‍ ചെയ്യുക
Step 2
പുതിയ ക്ലാസ്സിലേക്ക് കുട്ടികളെ പ്രമോഷന്‍ ചെയ്യണമെങ്കില്‍ ഏതു
ക്ലാസ്സിലേക്കാണോ പ്രമോഷന്‍ ചെയ്യുന്നത് ആക്ലാസ്സില്‍ ഈ വര്‍ഷത്തെ പുതിയ
ഡിവിഷന്‍ ഉണ്ടായിരിക്കണം. അതായത് മൂന്നാം ക്ലാസ്സിലെ കുട്ടികളെ നാലാം
ക്ലാസ്സിലേക്ക് പ്രമോട്ട് ചെയ്യണമെങ്കില്‍ നാലാം ക്ലാസ്സില്‍ A 2014-15 എന്ന
പുതിയ ഡിവിഷന്‍ ഉണ്ടാക്കണം. ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നു നോക്കാം.
- പേജിന്റെ മുകളില്‍ വലതു വശത്ത Import Division എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
- Start Date , End Date എന്നിവ നല്‍കി Submit ക്ലിക്ക് ചെയ്യുക. Select Start date: 2014 ജൂണ്‍ 1 ഉം Select End Date : 2015 മാര്‍ച്ച് 31 ഉം ആയിരിക്കും.
- ഇപ്പോള്‍ പുതിയ ഒരു ഡിവിഷന്‍ കൂടി വന്നിരിക്കുന്നതു കാണാം.
- ഒന്നാം ക്ലാസിന് ചെയ്തതു പോലെ 2, 3, 4 ക്ലാസുകളിലും 2014-2015 വര്‍ഷത്തേക്ക് പുതിയ ഡിവിഷനുകള്‍ സൃഷ്ടിക്കണം.
- ഈ ക്ലാസ്സില്‍ ഈ വര്‍ഷം ഒരു പുതിയ ഡിവിഷന്‍ കൂടി ചേര്‍ക്കണമെന്നുണ്ടെങ്കില്‍ പേജിന്റെ വലതു വശത്ത് മുകളില്‍ കാണുന്ന New Division എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് Start Date, End Date എന്നിവ കൊടുത്ത് Division ന്റെ പേര് B എന്നും നല്‍കി Submit ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മതി. ഇത്രയുമായാല്‍ രണ്ടാമത്തെ സ്റ്റെപ്പ് കഴിഞ്ഞു. ഇനി എങ്ങനെയാണ് താഴ്‌ന്ന ക്ലാസ്സിലെ കുട്ടികളെ പുതിയതായി നിര്‍മ്മിച്ച ഡിവിഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യേണ്ടത് എന്നു നോക്കാം.
- മെനു ബാറിലെ Class and Divisions എന്ന മെനു ക്ലിക്ക് ചെയ്യുക.
- ഇപ്പോള്‍ വരുന്ന പേജിലെ വലതു വശത്ത് മുകളില്‍ കാണുന്ന Student Transfer എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
- ഇപ്പോള്‍ വരുന്ന പേജില്‍ Reason for Transfer, Select a class, Select A division എന്നിവ കാണാം
- Reason for Transfer എന്നുള്ളതിനു നേരെ EHS എന്നു സെലക്ട് ചെയ്യണം
- Select a class എന്നതിനു നേരെ ട്രാന്‍സ്ഫര്‍ ചെയ്യേണ്ട ക്ലാസ്സ് സെലക്ട് ചെയ്യുക.
- Select a Division എന്നതിനു നേരെ പ്രസ്തുത ക്ലാസ്സിലെ ട്രാന്‍സ്ഫര്‍ ചെയ്യേണ്ട ഡിവിഷന്‍ സെലക്ട് ചെയ്യുക.
- ഇപ്പോള്‍ ആ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളുടേയും പേരുകള്‍ കാണാം. ഇതില്‍ ഏതെങ്കിലും കുട്ടിയെ പ്രമോഷന്‍ ചെയ്യേണ്ടതില്ലെങ്കില്‍ ആ കുട്ടിയുടെ പേരിന്റെ വലതു വശത്തു കാണുന്ന ടിക്ക് മാര്‍ക്ക് അണ്‍ ചെക്ക് ചെയ്താല്‍ മതി.
- ഈ കുട്ടികളെ ഏത് ക്ലാസ്സിലേക്കാണ് പ്രമോഷന്‍ നല്‍കുന്നത് എന്ന് പേജിന്റെ താഴെ വന്നിരിക്കുന്നത് കാണാം.
- ഡിവിഷന്‍ സെലക്ട് ചെയ്യുക
- Submit ചെയ്യുക. Batch transfer successfull. എന്ന മെസ്സേജ് കാണാം.
ഒന്നാം ക്ലാസിലെ കുട്ടികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍
ഈ അധ്യയന വര്‍ഷം ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളുടെ വിവരങ്ങള്‍ സമ്പൂര്‍ണയില്‍ എന്റര്‍ ചെയ്തിട്ടുണ്ടാകണമെന്നില്ലല്ലോ. ഒന്നാം ക്ലാസിലെ ഡിവിഷനുകള്‍ മേല്‍ വിവരിച്ച പ്രകാരം 2014-2015 അധ്യയന വര്‍ഷത്തേക്ക് സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ ഒന്നാം ക്ലാസിലേക്ക് കുട്ടികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്താം. അതിന് Dashboard-Admission-School Admission ല്‍ പ്രവേശിക്കുക. ആ പേജില്‍ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ നല്‍കി Admit Student എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓരോ കുട്ടിയെയായി ഉള്‍പ്പെടുത്താം.
Labels:
SAMPOORNA
Saturday, May 3, 2014
HOW TO ISSUE TC IN SAMPOORNA
How to Generate TC/Conduct Certificate in Sampoorna
ഒന്നുമുതല്‍ പത്തുവരെ സംസ്ഥാന സിലബസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍
ഇഷ്ടപ്പെട്ട വിദ്യാലയങ്ങളില്‍ ചേര്‍ന്നു പഠിക്കാന്‍ സമ്പൂര്‍ണ്ണയിലാണ് ടിസി
വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യേണ്ടത്. തുടര്‍ന്ന് വിടുതല്‍
സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റൗട്ടുമായി പഠിക്കാനുദ്ദേശിക്കുന്ന
സ്‌കൂളിലെത്തണം.
എല്‍പി സ്കൂളില്‍ നിന്നും യു പി സ്കൂളിലേക്കും യു പി സ്കൂളില്‍ നിന്നും
ഹൈസ്കൂളിലേക്കും വിദ്യാര്‍ത്ഥികളെ ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതാണ്.
പുതിയതായി ചേരാനുദ്ദേശിക്കുന്ന സ്കൂളിനെ പറ്റി കൃത്യമായ ധാരണയോടു കൂടി
മാത്രമേ ടി സി ജനറേറ്റ് ചെയ്യാവൂ. ഒരിക്കല്‍ ടി സി ജനറേറ്റ് ചെയ്താല്‍
പിന്നീട് മാതൃവിദ്യാലയത്തിലെ ലിസ്റ്റില്‍ നിന്നും പ്രസ്തുത വിദ്യാര്‍ത്ഥി
ഒഴിവാക്കപ്പെട്ടിരിക്കും.
സമ്പൂര്‍ണ്ണയിലൂടെ നമ്മുടെ വിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടികളുടെ ടിസി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ വളരെ എളുപ്പത്തില്‍ ജനറേറ്റ് ചെയ്യാം. കുട്ടികളുടെ ഡാറ്റ എന്റര്‍ ചെയ്ത് Confirm ചെയ്തെങ്കില്‍ മാത്രമേ ടി സി, സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍ ജനറേറ്റ് ചെയ്യാന്‍ കഴിയു. അതിനാല്‍ ടി സി ജനറേറ്റ് ചെയ്യുന്നതിനു മുമ്പായി കുട്ടികളുടെ ഡാറ്റ കൃത്യമായി അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
TC ജനറേറ്റ് ചെയ്യാന്‍ ആദ്യം കുട്ടികളുടെ പേരുകള്‍ കണ്ടെത്തണം. (Dashboard -> Search, സെര്‍ച്ച് ക്ലിക്ക് ചെയ്ത് ക്ലാസ്സ് , ഡിവിഷന്‍ വഴി ആ ക്ലാസ്സിലെ കുട്ടികളുടെ പേരുകള്‍ കണ്ടെത്താം.). തുടര്‍ന്ന് ടി സി നല്‍കേണ്ട കുട്ടിയുടെ പേരില്‍ ക്ലിക്ക് ചെയ്യണം. അപ്പോള്‍ പ്രസ്തുത കുട്ടിയുടെ വിശദമായ വിവരങ്ങള്‍ കാണാന്‍ കഴിയും. ആ പേജിന്റെ വലതു വശത്ത് മുകളിലായി Issue TC എന്ന ബട്ടണ്‍ കാണാം. കുട്ടികളുടെ ഡാറ്റ കണ്‍ഫേം ചെയ്തെങ്കില്‍ മാത്രമേ TC Issue ചെയ്യാന്‍ കഴിയു.
കണ്‍ഫേം ചെയ്തിട്ടില്ലെങ്കില്‍ കുട്ടിയുടെ പേരില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജിന്റെ ഇടതു വശത്ത് മുകളിലായി കണ്‍ഫേം ചെയ്യാനുള്ള ബട്ടണ്‍ ഉണ്ട്. കുട്ടിയെ കണ്‍ഫേം ചെയ്യാതെ ടി സി ജനറേറ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ TC can be issued only to Confirmed Students എന്ന മെസ്സേജ് വരുന്നതാണ്. കണ്‍ഫേം ചെയ്ത ശേഷം Issue TC എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ടി സി Details പേജ് കാണാം. ഇവിടെ ആവശ്യമായ വിവരങ്ങള്‍ നല്‍കേണ്ടതാണ്. ഇതില്‍ Reason for Leaving എന്നതില്‍ Request, Higher Studies എന്നിവയില്‍ ഏതെങ്കിലുമാണ് നല്‍കുന്നതെങ്കില്‍ തൊട്ടു താഴെ കാണുന്ന Destination School എന്നതില്‍ From Database എന്ന ഐറ്റം സെലക്ട് ചെയ്യണം. തുടര്‍ന്ന് Revenue District, Educational District എന്ന ക്രമത്തില്‍ ടി സി നല്‍കാനുദ്ദേശിക്കുന്ന സ്കൂള്‍ വരെ സെലക്ട് ചെയ്യേണ്ടതാണ്. തുടര്‍ന്നുള്ള മറ്റു കാര്യങ്ങള്‍ കൂടി എന്റര്‍ ചെയ്ത ശേഷം താഴെ കാണുന്ന Issue TC എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ Tc Generated successfuly എന്ന Message കാണാം. അതോടൊപ്പം പ്രസ്തുത പേജിന്റെ വലതു വശത്ത് മുകളിലായി Print TC, Edit TC, Conduct Cerificate എന്നിങ്ങനെയുള്ള 3 ബട്ടണുകള്‍ കാണാം. ഇവയില്‍ നിന്നും ടി സി പ്രിന്റ് , Conduct Certificate എന്നിവ ലഭിക്കും. ടി സി പ്രിന്റ് എടുത്ത് പരിശോധിച്ച ശേഷം TC Not Issued. Mark as Issued എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യേണ്ടതാണ്. ഇതില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ മറ്റു മാറ്റങ്ങള്‍ സാധ്യമല്ല.
How to Generate Conduct Certificate in Sampoorna
ടി സി ജനറേഷന് ശേഷം ലഭിക്കുന്ന പേജിലെ Conduct Certificate എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ആപ്പോള്‍ ലഭിക്കുന്ന പേജില്‍ Conduct എന്ന ഭാഗത്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി Done എന്ന ബട്ടണിവല്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ Done എന്ന ബട്ടണിന്റെ സ്ഥാനത്ത് Print എന്ന ബട്ടണ്‍ ആണ് കാണാന്‍ സാധിക്കുന്നത്. ഈ ബട്ടണില്‍ ക്ലിക്ക് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്.
Posted by
ഗിരീഷ് സി എസ്
Labels:
SAMPOORNA
Subscribe to:
Posts (Atom)