How to Generate TC/Conduct Certificate in Sampoorna
ഒന്നുമുതല്‍ പത്തുവരെ സംസ്ഥാന സിലബസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍
ഇഷ്ടപ്പെട്ട വിദ്യാലയങ്ങളില്‍ ചേര്‍ന്നു പഠിക്കാന്‍ സമ്പൂര്‍ണ്ണയിലാണ് ടിസി
വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യേണ്ടത്. തുടര്‍ന്ന് വിടുതല്‍
സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റൗട്ടുമായി പഠിക്കാനുദ്ദേശിക്കുന്ന
സ്‌കൂളിലെത്തണം.
എല്‍പി സ്കൂളില്‍ നിന്നും യു പി സ്കൂളിലേക്കും യു പി സ്കൂളില്‍ നിന്നും
ഹൈസ്കൂളിലേക്കും വിദ്യാര്‍ത്ഥികളെ ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതാണ്.
പുതിയതായി ചേരാനുദ്ദേശിക്കുന്ന സ്കൂളിനെ പറ്റി കൃത്യമായ ധാരണയോടു കൂടി
മാത്രമേ ടി സി ജനറേറ്റ് ചെയ്യാവൂ. ഒരിക്കല്‍ ടി സി ജനറേറ്റ് ചെയ്താല്‍
പിന്നീട് മാതൃവിദ്യാലയത്തിലെ ലിസ്റ്റില്‍ നിന്നും പ്രസ്തുത വിദ്യാര്‍ത്ഥി
ഒഴിവാക്കപ്പെട്ടിരിക്കും.
സമ്പൂര്‍ണ്ണയിലൂടെ നമ്മുടെ വിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടികളുടെ ടിസി,
സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ വളരെ എളുപ്പത്തില്‍ ജനറേറ്റ് ചെയ്യാം.
കുട്ടികളുടെ ഡാറ്റ എന്റര്‍ ചെയ്ത് Confirm ചെയ്തെങ്കില്‍ മാത്രമേ ടി സി,
സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍ ജനറേറ്റ് ചെയ്യാന്‍ കഴിയു. അതിനാല്‍ ടി സി
ജനറേറ്റ് ചെയ്യുന്നതിനു മുമ്പായി കുട്ടികളുടെ ഡാറ്റ കൃത്യമായി അപ്ഡേറ്റ്
ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
TC ജനറേറ്റ് ചെയ്യാന്‍ ആദ്യം കുട്ടികളുടെ പേരുകള്‍ കണ്ടെത്തണം. (Dashboard
-> Search, സെര്‍ച്ച് ക്ലിക്ക് ചെയ്ത് ക്ലാസ്സ് , ഡിവിഷന്‍ വഴി ആ
ക്ലാസ്സിലെ കുട്ടികളുടെ പേരുകള്‍ കണ്ടെത്താം.). തുടര്‍ന്ന് ടി സി നല്‍കേണ്ട
കുട്ടിയുടെ പേരില്‍ ക്ലിക്ക് ചെയ്യണം. അപ്പോള്‍ പ്രസ്തുത കുട്ടിയുടെ
വിശദമായ വിവരങ്ങള്‍ കാണാന്‍ കഴിയും. ആ പേജിന്റെ വലതു വശത്ത് മുകളിലായി
Issue TC എന്ന ബട്ടണ്‍ കാണാം. കുട്ടികളുടെ ഡാറ്റ കണ്‍ഫേം ചെയ്തെങ്കില്‍
മാത്രമേ TC Issue ചെയ്യാന്‍ കഴിയു.
കണ്‍ഫേം ചെയ്തിട്ടില്ലെങ്കില്‍
കുട്ടിയുടെ പേരില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജിന്റെ ഇടതു
വശത്ത് മുകളിലായി കണ്‍ഫേം ചെയ്യാനുള്ള ബട്ടണ്‍ ഉണ്ട്. കുട്ടിയെ കണ്‍ഫേം
ചെയ്യാതെ ടി സി ജനറേറ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ TC can be issued only to
Confirmed Students എന്ന മെസ്സേജ് വരുന്നതാണ്. കണ്‍ഫേം ചെയ്ത ശേഷം Issue TC
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ടി സി Details പേജ് കാണാം.
ഇവിടെ ആവശ്യമായ വിവരങ്ങള്‍ നല്‍കേണ്ടതാണ്. ഇതില്‍ Reason for Leaving
എന്നതില്‍ Request, Higher Studies എന്നിവയില്‍ ഏതെങ്കിലുമാണ്
നല്‍കുന്നതെങ്കില്‍ തൊട്ടു താഴെ കാണുന്ന Destination School എന്നതില്‍ From
Database എന്ന ഐറ്റം സെലക്ട് ചെയ്യണം. തുടര്‍ന്ന് Revenue District,
Educational District എന്ന ക്രമത്തില്‍ ടി സി നല്‍കാനുദ്ദേശിക്കുന്ന
സ്കൂള്‍ വരെ സെലക്ട് ചെയ്യേണ്ടതാണ്. തുടര്‍ന്നുള്ള മറ്റു കാര്യങ്ങള്‍ കൂടി
എന്റര്‍ ചെയ്ത ശേഷം താഴെ കാണുന്ന Issue TC എന്ന ബട്ടണില്‍ ക്ലിക്ക്
ചെയ്യുക. അപ്പോള്‍ Tc Generated successfuly എന്ന Message കാണാം.
അതോടൊപ്പം പ്രസ്തുത പേജിന്റെ വലതു വശത്ത് മുകളിലായി Print TC, Edit TC,
Conduct Cerificate എന്നിങ്ങനെയുള്ള 3 ബട്ടണുകള്‍ കാണാം. ഇവയില്‍ നിന്നും
ടി സി പ്രിന്റ് , Conduct Certificate എന്നിവ ലഭിക്കും. ടി സി പ്രിന്റ്
എടുത്ത് പരിശോധിച്ച ശേഷം TC Not Issued.
Mark as Issued എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യേണ്ടതാണ്. ഇതില്‍
ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ മറ്റു മാറ്റങ്ങള്‍ സാധ്യമല്ല.
How to Generate Conduct Certificate in Sampoorna
ടി സി ജനറേഷന് ശേഷം ലഭിക്കുന്ന പേജിലെ Conduct Certificate എന്ന ലിങ്കില്‍
ക്ലിക്ക് ചെയ്യുക. ആപ്പോള്‍ ലഭിക്കുന്ന പേജില്‍ Conduct എന്ന ഭാഗത്ത്
ആവശ്യമായ വിവരങ്ങള്‍ നല്‍കി Done എന്ന ബട്ടണിവല്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ Done എന്ന ബട്ടണിന്റെ സ്ഥാനത്ത് Print എന്ന ബട്ടണ്‍ ആണ് കാണാന്‍
സാധിക്കുന്നത്. ഈ ബട്ടണില്‍ ക്ലിക്ക് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്.