പ്രീപ്രൈമറി, LKG/UKG (ഇംഗ്ലീഷ് മീഡിയം), STD 1 മുതല്‍ IV വരെ(ഇംഗ്ലീഷ് / മലയാളം മീഡിയം) 2016 - 2017 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2757088 എന്ന നമ്പരില്‍ വിളിക്കുക

Sunday, February 8, 2015

How to Transfer an Employee in SPARK

How to Transfer an Employee in SPARK  

ഒരു employee യെ transfer ചെയ്യിക്കുവാന്‍ രണ്ടു Step കള്‍ ഉണ്ട്.

STEP 1

Service Matters ->Transfer -> Generate Transfer Order എന്ന ക്രമത്തില്‍ ട്രാന്‍സ്ഫര്‍ മെനു തുറക്കുക.


Select the designation and employee to be transferred.  ഇവിടെ ട്രാന്‍ഫര്‍ ചെയ്യേണ്ട ജീവനക്കാരന്റെ ഇപ്പോഴത്തെ  designation നല്‍കുക. അപ്പോള്‍ പേര് വലതു വശത്ത് കാണിക്കും. പേര് കണ്ടു കഴിഞ്ഞാല്‍ ട്രാന്‍സ്ഫര്‍ ചെയ്യേണ്ട വ്യക്തിയുടെ പേരിനു ഇടതു വശത്തുള്ള ചെക്ക് ബോക്സില്‍ ടിക്ക് മാര്‍ക്ക് നല്‍കണം. തുടര്‍ന്ന് Enter Transfer Detail ന് താഴെയുള്ള കോളങ്ങള്‍ പൂരിപ്പിക്കണം. Designation ന് നേരെ നല്‍കേണ്ടത് ഏത് Designation ലേക്കാണ് ട്രാന്‍സ്ഫര്‍ ആകുന്നത് എന്നാണ്. സാധാരണ ട്രാന്‍സ്ഫറുകളില്‍ ഇപ്പോഴുള്ള Designation തന്നെ നല്‍കിയാല്‍ മതിയാകും. ആവശ്യമായ വിവരങ്ങള്‍ നല്‍കി പ്രിന്റ് എടുക്കാവുന്നതാണ്. എന്റര്‍ ചെയ്ത വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പു വരുത്തിയതിനു ശേഷം Confirm and Update Data എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
Step II
Service Matters-Transfer -> Relieve on Transfer.

ട്രാന്‍സ്ഫര്‍ ചെയ്യേണ്ട ജീവനക്കാരനെ സെലക്ട് ചെയ്യുമ്പോള്‍ താഴെ കാണുന്ന പേജില്‍ എത്തുന്നു. 

നേരത്തെ കൊടുത്ത Transfer Details ഈ പേജില്‍ ശരിയായിട്ടാണോ വന്നിട്ടുള്ളത് എന്ന് പരിശോധിക്കണം. Releiving Date, Releiving Order Number, Whether part salary to be processed എന്നിവ കൃത്യമായി നല്‍കണം. Relive ചെയ്യുന്ന സമയം വരെ ഇപ്പോഴത്തെ ഓഫീസിലും, ബാക്കി ദിവസങ്ങളില്‍ പുതിയ ഓഫീസിലുമായാണ് സാലറി പ്രോസസ് ചെയ്യേണ്ടതെങ്കില്‍ Whether part salary to be processed ന് നേരെ Yes എന്ന് നല്‍കണം. റിലീവിങ് ഓര്‍ഡര്‍ പ്രിന്റ് എടുക്കാന്‍ Print Draft Order ക്ലിക്ക് ചെയ്യാം. തുടര്‍ന്ന് Confirm and Update Data ക്ലിക്ക് ചെയ്ത് അപഡേറ്റ് ചെയ്യാം. Queries -> Employee Search വഴി Transfer Statusപരിശോധിക്കാവുന്നതാണ്.