പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ചതോടെ സ്പാര്‍ക്കില്‍ സാലറി ബില്ല് ഇ
സബ്‌മിറ്റ് ചെയ്യുമ്പോള്‍ പ്രയാസം അനുഭവപ്പെടുന്നതായി പലരും പരാതി പറയുന്നു.
Make a bill from Pay Roll എന്ന പേജിലാണ് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. Select Bill, Bill Type എന്നിവ സെലക്ട് ചെയ്തശേഷം Head Account സെലക്ട്
ചെയ്യാന്‍ കഴിയുന്നില്ല. Head Account സെലക്ട് ചെയ്തെങ്കില്‍ മാത്രമേ Make
bill ക്ലിക്ക് ചെയ്യാന്‍ കഴിയൂ. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ Head of
Account നല്‍കാത്തതു കൊണ്ടാണ് ഇങ്ങനെ വരുന്നത്.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ചെയ്തതുപോലെ
പുതിയ സാമ്പത്തിക വര്‍ഷത്തിലും Head of Account ടൈപ്പ് ചെയ്ത് നല്‍കണം.ഇതിനുള്ള സ്റ്റെപ്പുകള്‍ താഴെ നല്‍കുന്നു.
Step 1
Accounts -> Initialisation -> Head of Account എന്ന ക്രമത്തില്‍ പേജ് ഓപ്പണ്‍ ചെയ്യുക.
Step 2
മുകളില്‍ വിവരിച്ചതു പോലെ Head of Account പേജ് തുറക്കുമ്പോള്‍ Head of Account കോളങ്ങള്‍ ശൂന്യമായി കിടക്കുന്നതു കാണാം.
ഇവിടെ Head of Account
തെറ്റില്ലാതെ കൃത്യമായി ടൈപ്പ് ചെയ്യുക.
Head of Account കൃത്യമായി അറിയില്ല എങ്കില്‍ Blank ആയ കോളങ്ങളുടെ തൊട്ടു മുകളില്‍ കാണുന്ന Financial Year 2015-16
എന്നതിനു പകരം 2014-15 എന്നു സെലക്ട് ചെയ്തു നോക്കുക. ഇപ്പോള്‍ കാണുന്ന Head
of Account അതേപോലെ 2015-16 ലും ടൈപ്പ് ചെയ്ത് Insert ബട്ടണ്‍ ക്ലിക്ക്
ചെയ്താല്‍ മതി.