പ്രീപ്രൈമറി, LKG/UKG (ഇംഗ്ലീഷ് മീഡിയം), STD 1 മുതല്‍ IV വരെ(ഇംഗ്ലീഷ് / മലയാളം മീഡിയം) 2016 - 2017 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2757088 എന്ന നമ്പരില്‍ വിളിക്കുക

Friday, July 8, 2016

വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം



''ദാഹിച്ചുവലഞ്ഞുവരുന്ന ഒരു മൃഗത്തിന് വെള്ളം കൊടുക്കുന്നത് ഒരു പ്രാര്‍ത്ഥന. ഒരു ചെടിയോ വൃക്ഷമോ നട്ട് വെള്ളമൊഴിച്ചു വളര്‍ത്തുന്നതും പ്രാര്‍ത്ഥന. ഒരു പുഷ്പത്തിന്റെ സൗന്ദര്യവും സൗരഭ്യവും ആസ്വദിക്കുന്നതും പ്രാര്‍ത്ഥന. വിശന്നു പൊരിഞ്ഞു വരുന്ന മനുഷ്യന് ആഹാരം കൊടുക്കുന്നതും പ്രാര്‍ത്ഥന. ദുഃഖിതരെ ആശ്വസിപ്പിക്കുന്നതും പ്രാര്‍ത്ഥന. ജീവികളെ സന്തോഷിപ്പിക്കുന്നതും പ്രാര്‍ത്ഥന. രാവിന്റെയും പകലിന്റെയും ഭീതികളില്‍നിന്ന് ഞങ്ങളെ രക്ഷിക്കേണമേ എന്നപേക്ഷിക്കുന്നതും പ്രാര്‍ത്ഥന. അനന്തമായ പ്രാര്‍ത്ഥനയാകുന്നു ജീവിതം.'' - വൈക്കം മുഹമ്മദ് ബഷീര്‍

തലയോലപ്പറമ്പെന്ന കൊച്ചു ഗ്രാമത്തെ വിശ്വസാഹിത്യത്തോളം വളര്‍ത്തിയത് ജീവിതത്തെത്തന്നെ പ്രാര്‍ത്ഥനയായിക്കണ്ട ബഷീര്‍ എന്ന വന്‍മരമാണെന്ന് നിസ്സംശയം പറയാം. ജീവിതവും സാഹിത്യവും തമ്മിലുള്ള അകലവും ജീവിതഭാഷയും സാഹിത്യഭാഷയും തമ്മിലുള്ള അകലവും ഇല്ലാതാക്കിയ എഴുത്തുകാരന്‍. പുതിയ പദാവലികളും ശൈലികളും മലയാളത്തിന് സമ്മാനിച്ച മഹാപ്രതിഭ. ബഷീര്‍ മലയാളമനസ്സിന്റെ ഭാഗംതന്നെയാണ്. ബഷീര്‍കൃതികള്‍ വായിക്കാത്തവര്‍ പോലും ആ കഥാപാത്രങ്ങളേയും കഥാപ്രപഞ്ചത്തേയും അറിയുന്നു. തന്റെ കൃതികളെക്കാള്‍ വലുതായ ആ വ്യക്തിമഹത്വം തിരിച്ചറിയുന്നു.
ബഷീര്‍ രചനകളില്‍ താന്‍ ജീവിച്ച കാലവും നേരിട്ട അനുഭവങ്ങളും അന്നത്തെ സാമുദായിക-സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലവും തെളിഞ്ഞുകിടക്കുന്നു. ബഷീറെന്ന വ്യക്തി തന്റെ കൃതികളില്‍ക്കൂടിയും സംഭാഷണങ്ങളില്‍ക്കൂടിയും വ്യത്യസ്തമായ ജീവിത വഴികളില്‍ക്കൂടിയും സാഹിത്യ സാംസ്കാരിക ലോകത്ത് നിറഞ്ഞുനില്‍ക്കുന്നു. ബഷീറെന്ന യാത്രികനെ കാണിച്ചുതരുന്ന യാത്രാനുഭവങ്ങള്‍ കൂടിയായിമാറുന്നു അദ്ദേഹത്തിന്റെ രചനകള്‍.

ജൂൺ 26, ലോക ലഹരി വിരുദ്ധ ദിനം.



ജൂൺ 26, ലോക ലഹരി വിരുദ്ധ ദിനം. വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ആഗോള സമൂഹത്തിൽ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിനം. ആധുനിക സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. അതിന് ശേഷം ഒട്ടേറെ ലഹരി വിരുദ്ധ ദിനങ്ങൾ കടന്നു പോയെങ്കിലും രാജ്യാതിർത്തികൾക്കുംമത വിശ്വാസങ്ങൾക്കുമപ്പുറം ലോക വ്യാപകമായി ഇവയുണർത്തുന്ന അപകടങ്ങളെ തരണം ചെയ്യാൻ നമുക്കിനിയും ആയിട്ടില്ല.

കാവാലം നാരായണപ്പണിക്കര്‍



കേരളത്തിലെ സാംസ്കാരിക, സാഹിത്യ മണ്ഡലങ്ങളിൽ ഒട്ടനവധി സംഭാവനകൾ നൽകിയ,  ഒരു അദ്വിതീയപ്രതിഭയാണു് ശ്രീ കാവാലം നാരായണപ്പണിക്കർ. നാടകപ്രസ്ഥാനത്തിനു് ആരോഗ്യകരമായ വികാസപരിണാമങ്ങൾ നൽകുന്നതിൽ മാത്രമല്ല, നാടൻ കലകളുടെ കാര്യത്തിലും കാവ്യരംഗത്തും, സിനിമാഗാനരചനയുടെ മണ്ഡലത്തിലും സാഹിത്യരംഗത്തൊട്ടാകെത്തന്നെയും തനതായ സംഭാവനകൾ നൽകിക്കൊണ്ടിരുന്നവരിൽ മുൻ‌പന്തിയിൽ നിൽക്കുന്നു ഇദ്ദേഹം. നാടകകൃത്ത്, കവി, സംവിധായകൻ,‍ സൈദ്ധാന്തികൻ എന്നിങ്ങനെ പല നിലകളിലും ആറു ദശാബ്ദക്കാലത്തിലേറെയായി കേരളത്തിന്റെ കലാ,സാംസ്കാരികമണ്ഡലങ്ങളിൽ അദ്ദേഹം നിറഞ്ഞു നിൽക്കുന്നു. നൂറ്റാണ്ടുകളുടെ പാരമ്പര്യം നിറഞ്ഞ, പക്ഷെ ഇപ്പോൾ നിർജ്ജീവതയെ നേരിടുന്ന, സംസ്കൃതനാടകപാരമ്പര്യത്തിനു് ജീവന്‍റെ പുതുനാമ്പുകൾ നൽകുന്നതിനോടൊപ്പം, നാടൻ പാട്ടും, നാട്ടരങ്ങും, നാടൻ കലാരൂപങ്ങളും ഒക്കെ സമ്മിശ്രണം ചെയ്തു് തനതു നാടകവേദിക്കു് ജീവൻ നൽകുന്നതിലും വിജയിച്ച ഈ അനുഗൃഹീത കലാകാരൻ കുട്ടനാട്ടിലെ കാവാലം എന്ന ഗ്രാമത്തില്‍ പ്രശസ്തമായ ‘ചാലയിൽ’ കുടുംബത്തിൽ 1928 ഏപ്രില്‍ 28- നു ജനിച്ചു. അച്ഛൻ ശ്രീ ഗോദവർമ്മ, അമ്മ ശ്രീമതി കുഞ്ഞുലക്ഷ്മി അമ്മ. പ്രശസ്ത നയതന്ത്രജ്ഞനും കവിയും ചരിത്രകാരനുമായിരുന്ന ശ്രീ സർദാർ കെ. എം. പണിക്കർ അദ്ദേഹത്തിന്‍റെ അമ്മാവനായിരുന്നു. പ്രശസ്ത കവിയും അദ്ധ്യാപകനും സാഹിത്യകാരനുമായിരുന്ന ശ്രീ കെ. അയ്യപ്പപ്പണിക്കർ അടുത്ത ബന്ധുവും.