പ്രീപ്രൈമറി, LKG/UKG (ഇംഗ്ലീഷ് മീഡിയം), STD 1 മുതല്‍ IV വരെ(ഇംഗ്ലീഷ് / മലയാളം മീഡിയം) 2016 - 2017 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2757088 എന്ന നമ്പരില്‍ വിളിക്കുക

Tuesday, June 7, 2016

ജൂണ്‍ 5 - ലോക പരിസ്ഥിതിദിനം

നിയമവിരുദ്ധമായ വന്യജീവി വ്യാപാരത്തിനെതിരെ പോരാടാം



യു.എന്‍.ഒയുടെ (United Nations Organisation)  നേതൃത്വത്തില്‍ ലോകമെങ്ങും ജൂണ്‍ 5 പരിസ്ഥിതിദിനമായി ആചരിക്കുകയാണല്ലോ. സ്വീഡനിലെ സ്റ്റോക്ക്ഹോമില്‍ നടന്ന ലോകരാജ്യങ്ങള്‍ പങ്കെടുത്ത ആദ്യ പരിസ്ഥിതി ഉച്ചകോടിയുടെ സ്മരണയ്ക്കായാണ് എല്ലാ വര്‍ഷവും ജൂണ്‍ അഞ്ച് പരിസ്ഥിതിദിനമായി ആചരിക്കുന്നത്.


പൊരുതാം കാടിനും ജീവനും


ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സമിതിയായ UNEP (United Nations Environment Programme) ഓരോ പരിസ്ഥിതിദിനത്തിലും ഓരോ പ്രത്യേക വിഷയങ്ങള്‍ പ്രമേയമായെടുത്ത് പ്രചാരണം നല്‍കാറുണ്ട്. ഈ വര്‍ഷത്തെ പ്രധാന പ്രമേയം 'പൊരുതാം കാടിനും ജീവനും - വന്യജീവിവ്യാപാരത്തോട് സന്ധിയില്ലാതെ' Go wild for life - zero tolerancefor the illegal wildlife trade) എന്നതാണ്.  അംഗോളയാണ് ഇത്തവണ പരിസ്ഥിതി ദിനാഘോഷങ്ങളുടെ ആതിഥേയ രാജ്യം. 'നമ്മുടെ ലോകത്തെ മെച്ചപ്പെട്ട ഒരു സ്ഥലമാക്കി മാറ്റാനുള്ള യത്നത്തില്‍ അണിചേരാംഎന്ന സന്ദേശവും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്.

വന്യജീവികള്‍ വില്‍പനയ്ക്ക്


വന്യജീവികളുടെ വ്യാപാരം എന്നതുകൊണ്ടുദ്ദേശിക്കുന്നത് കാട്ടുമൃഗങ്ങളെയും കാട്ടിലെ സസ്യങ്ങളെയും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍നിന്നും മാറ്റി ജീവനോടെയോ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍നിന്നും മാറ്റി ജീവനോടെയോ അല്ലാതെയോ നടത്തുന്ന കച്ചവടമാണ് അതില്‍ മരങ്ങള്‍, ചെടികള്‍,വന്യമൃഗങ്ങളും അവയുടെ മാംസംതോല്‍, എല്ല്പല്ല്കൊമ്പ് തുടങ്ങിയ ശരീരഭാഗങ്ങളെല്ലാം ഉള്‍പ്പെടും. നിലവില്‍ ഇന്ത്യയുള്‍പ്പെടെ 170-ഓളം രാജ്യങ്ങള്‍ CITES-ന്റെ  (Convention on International Trade in Endangered Species of Wild Fauna and Flora)  നിയമങ്ങള്‍ അംഗീകരിച്ചവരാണ്. ഇന്ത്യ 1976 മുതല്‍ CITES ല്‍ അംഗമാണ്. വേട്ടയാടലും കുടിയേറ്റവും വന്യജീവിതത്തെ ഏറെ ദോഷകരമായി ബാധിക്കുന്നുണ്ട്. ആവാസവ്യവസ്ഥയുടെ നാശംഅമിത മത്സ്യബന്ധനംമലിനീകരണംവനനശീകരണംവരള്‍ച്ചകാട്ടുതീ മുതലായവയെല്ലാം വന്യജീവികള്‍ക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.

വരള്‍ച്ചയില്‍നിന്ന് രക്ഷപ്പെടാന്‍



കൊടും വരള്‍ച്ചയില്‍ നിന്നും രക്ഷപ്പെടുത്താന്‍ സിംബാബ്വേ വന്യജീവികളെ വില്‍ക്കുന്ന വാര്‍ത്തയും ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. ആനസിംഹംകാണ്ടാമൃഗംപുള്ളിപ്പുലികാട്ടുപോത്ത് തുടങ്ങിയ ജീവികളുടെ വലിയ ശേഖരം അവിടത്തെ 10ദേശീയോദ്യാനങ്ങളിലായി ഉണ്ടത്രെ. 40 ലക്ഷം ആളുകള്‍ കഠിന വരള്‍ച്ചയില്‍ കഴിയുന്ന രാജ്യത്ത് ഈ ജീവികളെ പോറ്റാനുള്ള സ്ഥിതിയില്ലെന്ന് അവിടത്തെ സര്‍ക്കാര്‍ തുറന്നു സമ്മതിക്കുന്നു. സിംബാബ്വേയിലെ തന്നെ ധനസ്ഥിതിയുള്ളവരില്‍ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്

കടല്‍കടക്കുന്നവയുടെ കണക്കുകള്‍  

അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ കണക്കനുസരിച്ച് ആഗോളതലത്തില്‍ രണ്ടായിരം കോടിയോളം വന്യജീവി വ്യാപാരം നടക്കുന്നുണ്ടത്രെ. ഒളിച്ചുകടത്തിയ നക്ഷത്ര ആമകള്‍, പാമ്പുകള്‍, പല്ലികള്‍, മുതലകള്‍, തത്തകള്‍, തവളകള്‍,വെള്ളിമൂങ്ങകള്‍, കുരങ്ങുകള്‍, ആനക്കൊമ്പുകള്‍ മുത ലായവയെല്ലാം പല അന്തര്‍ദേശീയ വിമാനത്താവളങ്ങളില്‍നിന്നും പിടികൂടിയിട്ടുണ്ട്. പക്ഷേനൂറുകണക്കിന് കള്ളക്കടത്തുകള്‍ പിടിക്കപ്പെടാതെ പോകുന്നുമുണ്ട് അലങ്കാരംഓമനിച്ചുവളര്‍ത്തല്‍, മരുന്നുനിര്‍മാണം,ഭക്ഷ്യവസ്തുക്കള്‍ക്കായിഐശ്വര്യദായകത്തിന് തുടങ്ങിയ ആവശ്യങ്ങള്‍ക്കെല്ലാമായാണ് വന്യജീവികളെ ഒരിടത്തുനി ന്നും മറ്റൊരിടത്തേക്ക് കയറ്റിയയ്ക്കുന്നത്.  വംശനാശഭീഷണിയുടെ വക്കിലെത്തിനില്‍ക്കുന്ന പല സ്പീഷീസുകളെ സംബന്ധിച്ചിടത്തോളം അവയുടെ നിലനില്‍പ്പിനെ ഇത് പ്രതികൂലമായി ബാധിക്കുന്നു. സ്വാഭാവിക ആവാസവ്യവസ്ഥ മാറ്റിമറിക്കപ്പെടുന്നതിനെ അതിജീവിക്കാന്‍ ജീവികള്‍ക്ക് കഴിയാതെ പോകും ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് സസ്യങ്ങളെയും ജന്തുക്കളെയും കാട്ടില്‍ നിന്നും പിടികൂടി മുകളില്‍ പറഞ്ഞ ആവശ്യത്തിന് പുറമെടൂറിസ്റ്റുകളെ ആകര്‍ഷിക്കല്‍തുകല്‍ നിര്‍മാണംവസ്ത്രനിര്‍മാണംഫര്‍ണിച്ചര്‍- കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന്  WWFന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചില സ്പീഷീസുകളെ അമിതമായി ചൂഷണം ചെയ്യുന്നത് പ്രകൃതിയുടെ സ്വാഭാവികമായ സന്തുലനാവസ്ഥയുടെ താളംതെറ്റിക്കുകയും ചെയ്യുന്നുമനുഷ്യര്‍ക്ക് ഉപദ്രവകരമായി ഭവിക്കുന്ന ചില ജീവിവര്‍ഗങ്ങള്‍ പൊതുവെ കൂടുതല്‍ നാശത്തിന് വിധേയമാകാറുണ്ട്. അന്തര്‍ദേശീയതലത്തില്‍ ഏറ്റവും കൂടുതല്‍ വന്യജീവിവ്യാപാരംനടക്കുന്നത് വൃക്ഷങ്ങളിലും കടല്‍മത്സ്യങ്ങളിലുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. UNO യുടെ കീഴിലുള്ള ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ (FAO) കണക്കു കള്‍ പ്രകാരം 2009-ല്‍ പതിനായിരം കോടിക്ക് മീതെ കടല്‍മത്സ്യങ്ങളും ഇരുപതിനായിരം കോടിക്ക് മീതെ മരങ്ങളും വിപണനം ചെയ്യപ്പെട്ടിട്ടുണ്ട്. 70000 സ്പീഷീസില്‍ ഉള്‍പ്പെട്ട സസ്യങ്ങള്‍ മരുന്നു നിര്‍മാണത്തിനുവേണ്ടി മാത്രം ഉപയോഗപ്പെടുത്തിയിട്ടുണ്ടത്രെ.

വേണ്ട ആനവേട്ട 



കെനിയയില്‍ വേട്ടക്കാരില്‍ നിന്നും പിടിച്ചെടുത്ത 105 ടണ്‍ ആനക്കൊമ്പുകള്‍ നെയ്റോബി ദേശീയപാര്‍ക്കില്‍ പ്രത്യേകം തയ്യാറാക്കിയ പതിനൊന്ന് ചിതകളില്‍ കൂട്ടിയി ട്ട് കത്തിച്ചു. ആനവേട്ടയ്ക്കെതിരെയുള്ള നടപടികളുടെ ഭാഗമായാണ് ഇവയെല്ലാം അഗ്‌നിക്കിരയാക്കിയത്. ആനക്കൊമ്പ് കത്തിക്കുന്നതിന് ഉദ്ഘാടനം കുറിച്ച കെനിയന്‍ പ്രസിഡന്റ് കെനിയാട്ടആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആനവേട്ടയും ആനക്കൊമ്പ് വില്പനയും പൂര്‍ണമായും നിരോധിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ഇതോടൊപ്പം 1.35 ടണ്‍ കാണ്ടാമൃഗത്തിന്റെ കൊമ്പുകളും നശിപ്പിക്കുകയുണ്ടായി. ആഫ്രിക്കയില്‍ വര്‍ഷംതോറും 30000 ആനകളെയാണ് കൊമ്പിനായി വേട്ടയാടുന്നതെന്ന് കണക്കുക ള്‍ പറയുന്നു. ഇതിനു പിന്നാലെ ഇന്ത്യയും ആനക്കൊമ്പുകള്‍ കത്തിക്കാന്‍ ഒരുങ്ങുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ അനുമതി ല ഭിച്ചാല്‍ മാധ്യമങ്ങളെ സാക്ഷിയാക്കി,ആനക്കൊമ്പുകള്‍ കത്തിക്കുമേത്ര. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആനക്കൊമ്പ് ശേഖരമുള്ളത് കര്‍ണാടകയിലാണ്. ഏകദേശം 30 ടണ്‍ ആനക്കൊമ്പ് ഇന്ത്യയിലുണ്ടെന്ന് കണക്കാക്കിയിരിക്കുന്നു.